കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെയ്ക്ക് കൊവിഡ്, വീട്ടില്‍ ഐസലേഷനിലാണെന്ന് മന്ത്രി
ദില്ലി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി അശ്വനി ചൗബേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആകുകയായിരുന്നു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ തന്നെ കൊവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെ അശാസ്ത്രീയമായ പ്രസ്താവന നടത്തിയ മന്ത്രിയാണ് അശ്വനി ചൗബെ. കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ 15 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മതിയെന് ന വാദവുമായാണ് ഇദ്ദേഹം നേരത്തെ രംഗത്തെത്തിയത്.ച സൂര്യന് ഏറ്റവും ചൂടുള്ള സമയത്ത് 15 മിനിറ്റ് വെയില്‍ കൊണ്ടാല്‍ ശരീരത്തിലെ വിറ്റാമിന്‍ ഡി വര്‍ദ്ധിക്കുമെന്നും അശ്വനി ചൗബെ പറഞ്ഞിരുന്നു.












Click it and Unblock the Notifications