കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സന്യാസിമാര്‍ക്ക് മന്ത്രിപദവി; വിചിത്ര നീക്കവുമായി ബിജെപി, രാഷ്ട്രീയ നാടകം!!

Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വ്യത്യസ്തമായ രാഷ്ട്രീയ നാടകവുമായി രംഗത്ത്. സന്യാസിമാര്‍ക്ക് മന്ത്രിപദവി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ അഴിമതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരുന്നവര്‍ക്കും മന്ത്രിപദവി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നാടകമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Minister

അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്. ഭയ്യാജി മഹാരാജ്, നര്‍മാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, യോഗേന്ദ്ര മഹന്ദ്, കംപ്യൂട്ടര്‍ ബാബ എന്നിവര്‍ ഇനി സഹമന്ത്രിമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിരിക്കും. നര്‍മദ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റി അടുത്തിടെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയല്‍ ഉള്‍പ്പെടുത്തിയാണ് സഹമന്ത്രി പദവി മതനേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

മതനേതാക്കളുടെ ജനകീയത രാഷ്ട്രീയ ഉപകരണമാക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

നര്‍മദാ നദീ തീരത്തെ മരം നടീലുമായി ബന്ധപ്പെട്ട അഴിമതി മധ്യപ്രദേശില്‍ വന്‍ വിവാദമാണ്. ഈ വിഷയത്തില്‍ റാലി നടത്താനും സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്താനും തീരുമാനിച്ചവരാണ് കംപ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്ദും. ഇവര്‍ക്ക് മന്ത്രി പദവി നല്‍കി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കാനാണ് ബിജെപി ശ്രമം. സര്‍ക്കാര്‍ വിരുദ്ധ ശബ്ദങ്ങളെ മാന്യമായി ഒതുക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് പ്രസ്താവന ബിജെപി തള്ളി. സന്യാസിമാര്‍ക്ക് എതിരായ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. സന്യാസിമാര്‍ നര്‍മദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കുകയാണ് സഹമന്ത്രി പദവി നല്‍കിയതിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
Madhya Pradesh: BJP government gives minister of state status to five religious leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X