കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്ക് 100% കൃത്യം; തെളിവിന്റെ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 100 ശതമാനം കൃത്യതയുള്ളതായിരുന്നെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതുസംബന്ധിച്ച് ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഇതിന് തെളിവു നല്‍കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറയുന്നു.

ഭീകരര്‍ക്കെതിരായ ഇത്തരമൊരു മിന്നലാക്രമണത്തെ രാജ്യം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ചിലര്‍ രാജ്യവിരുദ്ധമായാണ് ചിന്തിക്കുന്നത്. രാജ്യത്തോട് കൂറുപുലര്‍ത്താത്തവരാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരുവിധ തെളിവും കാണിച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

parrikar-lead

ഇന്ത്യന്‍ സേനയുടെ വിശ്വസ്തമായ സേവനത്തെക്കുറിച്ച് ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല. രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുകാട്ടി ചില വിമുക്ത ഭടന്മാര്‍ തനിക്ക് കത്തെഴുതിയിരുന്നു. അവരെ താന്‍ സല്യൂട്ട് ചെയ്യുന്നു. ഇവര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഉറി ആക്രമണത്തിന് തിരിച്ചടിയായി സപ്തംബര്‍ 28ന് രാത്രിയാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ ഇരച്ചുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. സംഭവത്തില്‍ ഇന്ത്യയിലെ ചില രാഷ്ട്രീയ നേതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തെളിവുകള്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ പുറത്തുവിടണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

English summary
Minister Parrikar says Army’s surgical strikes 100% perfect, don’t need to give any proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X