കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യതീഷ് ചന്ദ്രയെ പൂട്ടാന്‍ ബിജെപി; മന്ത്രി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി, ശബരിമല വിവാദം പാര്‍ലമെന്റിലും

Google Oneindia Malayalam News

Recommended Video

cmsvideo
യതീഷ് ചന്ദ്രയെ പൂട്ടാന്‍ ബിജെപി | Oneindia Malayalam

ദില്ലി: ശബരിമല വിവാദത്തിനിടെ നടന്ന സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി നീക്കം. എസ്പിക്കെതിരെ കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി മന്ത്രിയെ അപമാനിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം.

ശബരിമല ദര്‍ശനത്തിന് എത്തിയിരുന്ന കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് എസ്പിക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്. മന്ത്രിയെ എസ്പി തടഞ്ഞത് വിവാദമായിരുന്നു. മന്ത്രിയുടെ നീക്കം കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നാണ് സൂചന. പാര്‍ലമെന്റ് സ്പീക്കര്‍ വിഷയം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്....

സംഘര്‍ഷ സാഹചര്യം

സംഘര്‍ഷ സാഹചര്യം

ശബരിമലയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെയാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സന്ദര്‍ശനത്തിന് എത്തിയത്. മന്ത്രിയുടെ വാഹനം എസ്പി തടയുകയായിരുന്നു. സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് എസ്പി ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ബിജെപി പരാതി നല്‍കിയിരുന്നു.

ഉത്തരവാദിത്തം ഏറ്റെടുക്കുമോ

ഉത്തരവാദിത്തം ഏറ്റെടുക്കുമോ

ക്രമസമാധാനത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് ചോദിച്ചത് അന്ന് വിവാദമായിരുന്നു. തന്നെ എസ്പി അപമാനിച്ചുവെന്നാണ് മന്ത്രി നല്‍കിയ നോട്ടീസില്‍ പറയുന്നത്. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

വാഹനങ്ങള്‍ കടത്തിവിടുന്നില്ല

വാഹനങ്ങള്‍ കടത്തിവിടുന്നില്ല

നവംബര്‍ 21നാണ് വിവാദമായ സംഭവമുണ്ടായത്. പൊന്‍ രാധാകൃഷ്ണനും സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പിയും വാഗ്വാദമുണ്ടായത് ഏറെ വിവാദമായിരുന്നു. പമ്പയിലേക്ക് എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇതിന് കൃത്യമായ മറുപടി എസ്പി നല്‍കിയില്ലെന്ന് നോട്ടീസില്‍ മന്ത്രി ആരോപിക്കുന്നു.

വാഗ്വാദം ഇങ്ങനെ

വാഗ്വാദം ഇങ്ങനെ

കെഎസ്ആര്‍ടിസി ബസ് കടത്തിവിടുന്നുണ്ട്. എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ല എന്നാണ് മന്ത്രി അന്ന് ചോദിച്ചത്. ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും ആളെ ഇറക്കിയ ശേഷം ഉടന്‍ മടങ്ങുമെന്നും എസ്പി മറുപടി നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ഗതാഗത കുരുക്കുണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി.

മന്ത്രിയെ ചോദ്യം ചെയ്യുന്നോ

മന്ത്രിയെ ചോദ്യം ചെയ്യുന്നോ

തന്റെ വാഹനം കടത്തിവിടണമെന്ന് മന്ത്രി ആവര്‍ത്തിച്ചപ്പോള്‍, ഗതാഗത കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുചോദ്യം. ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ക്ഷുഭിതനായി ചോദിച്ചതും വിവാദമായിരുന്നു. കേരളത്തിലെ മന്ത്രിമാരാണ് വന്നതെങ്കില്‍ എസ്പി തടയുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചിരുന്നു.

യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!! യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!

English summary
Minister Pon Radhakrishnan gives notice in Lok Sabha against SP Yathish Chandra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X