കോണ്‍ഗ്രസ് എംപിമാര്‍ അഴുക്കുകളാണെന്ന് ഉമാഭാരതി
ദില്ലി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി രംഗത്ത്. കോണ്‍ഗ്രസ് എം.പിമാരെ അഴുക്കുകളെന്നാണ് ഉമാഭാരതി വിശേഷിപ്പിച്ചത്. ഗംഗ,യമുന നദികളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഉമാഭാരതിയുടെ പരാമര്‍ശം.
തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെയാണ് അവര്‍ ആഞ്ഞടിച്ചത്. സഭയിലെ അഴുക്കുകളെ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈ എടുക്കണമെന്ന് ഉമാഭാരതി വ്യക്തമാക്കി. ആരാണ് നിയമസഭയിലെ കോണ്‍ഗ്രസ് അഴുക്കുകളെ മാറ്റുകാ മാഡം എന്നാണ് ഉമാഭാരതി ചോദിച്ചത്.

നിങ്ങള്‍ ഉറപ്പു വരുത്തണം, ഇവിടെ നിന്ന് ഇത്തരം അഴുക്കുകളെ നീക്കം ചെയ്യുമെന്ന്. ഗംഗ, യമുന നദിയിലെ അഴുക്കുകള്‍ നീക്കം ചെയ്താലും നിയമസഭയിലെ അഴുക്കുകളെ ആര് നീക്കം ചെയ്യുമെന്നാണ് ഉമാഭാരതി ചോദിച്ചത്. ഗംഗ, യമുന നദിയിലെ ശുചീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് സഭയില്‍ നേതാക്കള്‍ പറഞ്ഞപ്പോഴാണ് ഉമാഭാരതിയുടെ ഈ ചോദ്യം.
അവര്‍ ചിലദിവസം അരുണാചല്‍ പ്രദേശിലെ പ്രശ്നം ഉന്നയിക്കും. അടുത്ത ദിവസം സിബിഐ റെയ്ഡ് ഉന്നയിക്കും. അടുത്ത ദിവസം മറ്റേതെങ്കിലും വിഷയവുമായി വരും. ഇതിനെതിരെ സഭയില്‍ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്നും ഉമാഭാരതി വ്യക്തമാക്കി.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications