കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംപിമാര്‍ അഴുക്കുകളാണെന്ന് ഉമാഭാരതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി രംഗത്ത്. കോണ്‍ഗ്രസ് എം.പിമാരെ അഴുക്കുകളെന്നാണ് ഉമാഭാരതി വിശേഷിപ്പിച്ചത്. ഗംഗ,യമുന നദികളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഉമാഭാരതിയുടെ പരാമര്‍ശം.

തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെയാണ് അവര്‍ ആഞ്ഞടിച്ചത്. സഭയിലെ അഴുക്കുകളെ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈ എടുക്കണമെന്ന് ഉമാഭാരതി വ്യക്തമാക്കി. ആരാണ് നിയമസഭയിലെ കോണ്‍ഗ്രസ് അഴുക്കുകളെ മാറ്റുകാ മാഡം എന്നാണ് ഉമാഭാരതി ചോദിച്ചത്.

uma-bharti

നിങ്ങള്‍ ഉറപ്പു വരുത്തണം, ഇവിടെ നിന്ന് ഇത്തരം അഴുക്കുകളെ നീക്കം ചെയ്യുമെന്ന്. ഗംഗ, യമുന നദിയിലെ അഴുക്കുകള്‍ നീക്കം ചെയ്താലും നിയമസഭയിലെ അഴുക്കുകളെ ആര് നീക്കം ചെയ്യുമെന്നാണ് ഉമാഭാരതി ചോദിച്ചത്. ഗംഗ, യമുന നദിയിലെ ശുചീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തുമെന്ന് സഭയില്‍ നേതാക്കള്‍ പറഞ്ഞപ്പോഴാണ് ഉമാഭാരതിയുടെ ഈ ചോദ്യം.

അവര്‍ ചിലദിവസം അരുണാചല്‍ പ്രദേശിലെ പ്രശ്‌നം ഉന്നയിക്കും. അടുത്ത ദിവസം സിബിഐ റെയ്ഡ് ഉന്നയിക്കും. അടുത്ത ദിവസം മറ്റേതെങ്കിലും വിഷയവുമായി വരും. ഇതിനെതിരെ സഭയില്‍ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്നും ഉമാഭാരതി വ്യക്തമാക്കി.

English summary
Union Water Resources Minister Uma Bharti against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X