Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- പട്ടയവിതരണത്തിനിടെ സ്ത്രീയുടെ മുഖത്തടിച്ച് കര്‍ണാടക മന്ത്രി, വീഡിയോ കാണാം

ബെംഗളൂരു: പൊതുപരിപാടിക്കിടെ സ്ത്രീയെ പരസ്യമായി മുഖത്തടിച്ച് കര്‍ണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബി ജെ പി നേതാവുമായ വി സോമണ്ണ. ഭൂമിയുടെ പട്ടയം വിതരണം ചെയ്യുന്ന ഒരു പരിപാടിക്കിടെ ആയിരുന്നു സോമണ്ണ സ്ത്രീയെ തല്ലിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തിലെ പട്ടയം വിതരണ ചടങ്ങിനിടെ ആയിരുന്നു സംഭവം. പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി മന്ത്രിക്ക് മുന്നിലെത്തിയ സ്ത്രീയാണ് മന്ത്രിയുടെ മര്‍ദ്ദനം ഏറ്റുവാങ്ങിയത്. മന്ത്രി സ്ത്രീ അടിക്കുമ്പോള്‍ ചുറ്റുമുള്ള പ്രവര്‍ത്തകര്‍ക്ക് ഒരു സമീപം ഒരു കുട്ടി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

sdaaD

Image Credit: screengrab of twitter video@KiranParashar21

അതേസമയം മന്ത്രി മുഖത്തടിച്ച ഉടന്‍ തന്നെ സ്ത്രീ മന്ത്രിയുടെ കാലില്‍ വീഴുന്നതും കാണാം. അതേസമയം സംഭവത്തില്‍ സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക ലാന്‍ഡ് റവന്യൂ നിയമത്തിലെ സെക്ഷന്‍ 94 സി പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ ഭൂമി ക്രമപ്പെടുത്തുന്നതിന് 175 ഓളം പേര്‍ക്ക് പട്ടയത്തിന് അര്‍ഹതയുണ്ടായിരുന്നു.

റവന്യൂ വകുപ്പിന് കീഴിലുള്ള സ്ഥലം അനുവദിക്കാത്തതിന്റെ ദുരിതം വിവരിക്കാന്‍ ആണ് മന്ത്രിയെ സമീപിച്ചത് എന്നും അപ്പോഴാണ് സോമണ്ണ തന്നെ തല്ലിയത് എന്നുമാണ് യുവതി പറയുന്നു. പട്ടയ വിതരണത്തിനായി ശനിയാഴ്ച 3.30ന് എത്തേണ്ട മന്ത്രി രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു എത്തിയത്. അതേസമയം ഇതാദ്യമായല്ല ഒരു ബി ജെ പി മന്ത്രി പരസ്യമായി ജനങ്ങളെ ആക്ഷേപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമമന്ത്രി ജെ സി മധുസ്വാമി ഒരു കര്‍ഷകയായ സ്ത്രീയെ പരസ്യമായി അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 3 ന്, ബി ജെ പി കര്‍ണാടക എം എല്‍ എ അരവിന്ദ് ലിംബാവലി തന്റെ വീട് പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

നേരത്തെ, കര്‍ണാടകയിലെ ഒരു കോളേജ് പ്രിന്‍സിപ്പലിനെ ജെ ഡി എസ് നേതാവ് തല്ലുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. എം ശ്രീനിവാസ് എന്ന നേതാവ് ഒരു കോളേജ് സന്ദര്‍ശിക്കുകയും കമ്പ്യൂട്ടര്‍ ലാബിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാത്തതിന് പ്രിന്‍സിപ്പാലിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

വീഡിയോ ഇവിടെ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+