കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്‌സിനിടെ വിവാദമുണ്ടാക്കിയ ഇന്ത്യന്‍ കായികമന്ത്രി തിരിച്ചെത്തി; മന്ത്രി പറയുന്നത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റിയോ ഒളിംപിക്‌സിനിടെ വിവാദത്തിലായ ഇന്ത്യന്‍ കായികമന്ത്രി വിജയ് ഗോയല്‍ ദില്ലിയില്‍ തിരിച്ചെത്തി. ഞായറാഴ്ചയാണ് അദ്ദേഹം ഒളിംപിക്‌സ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലെത്തിയത്. ഒളിംപിക്‌സിനിടെ മന്ത്രിക്കൊപ്പമുള്ളവര്‍ മോശം പരാമര്‍ശം നടത്തിയെന്നും മന്ത്രി അനുവാദമില്ലാത്തിടത്ത് കടന്നുകയറിയെന്നും ഒളിംപിക്‌സ് സംഘാടകര്‍ പരാതി പറഞ്ഞിരുന്നു.

ദില്ലിയിലെത്തിയ മന്ത്രി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് മന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ മറ്റൊരവസരത്തില്‍ വിശദീകരിക്കും. പുലര്‍ച്ചെ ആയതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി പറഞ്ഞു.

vijaygoel

ഇന്ത്യന്‍ ബോക്‌സര്‍ വികാസ് കൃഷനൊപ്പവും ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനൊപ്പവും മന്ത്രി ഫോട്ടോയെടുത്തിരുന്നു. എന്നാല്‍, ഒഫീഷ്യല്‍ പാസ് ഇല്ലാത്തിടത്ത് കടന്നുകയറിയായിരുന്നു മന്ത്രിയുടെ ഫോട്ടോയെടുപ്പ്. ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ സംഘാടകരോട് മന്ത്രിക്കൊപ്പമുള്ളവര്‍ തട്ടിക്കയറിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

ഇന്ത്യന്‍ സംഘത്തലവന്‍ രാകേഷ് ഗുപ്തയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഒളിംപിക്‌സ് സംഘാടകര്‍ കത്തു നല്‍കിയിരുന്നു. അതേസമയം, മന്ത്രിയുടെ പാസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മന്ത്രിക്ക് സംഭവിച്ച അറിവില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് രാകേഷ് ഗുപ്തയുടെ ഇതിന് മറുപടി നല്‍കിയത്.

English summary
Minister Vijay Goel returns from Rio, says will clear all ‘misconceptions’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X