ഭീകരവാദികളെ അനുകൂലിക്കുന്നു, രോഹിത് വെമുലയും കനയ്യയും രാജ്യദ്രോഹികളെന്ന് വികെ സിങ്
മധുര: ഭീകരവാദികളെ അനുകൂലിച്ചവരാണ് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി രോഹിത് വെമുലയും ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറുമെന്ന് കേന്ദ്രമന്ത്രി വികെ സിംഗ്. ഭീകരവാദികളെ അനുകൂലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. രോഹിത് വെമുല രാജ്യദ്രോഹിയെന്ന് തെളിയിച്ചതാണെന്നും വികെ സിംഗ് വ്യക്തമാക്കി.
രോഹിത് വെമുല മുംബൈ ഭീകരാക്രമണ കേസിലെ പ്രതി യാക്കൂബ് മേമനെ അനുകൂലിച്ചയാളാണ്. രോഹിത് വെമുലയെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും ആരാധിക്കുന്നുവെന്നും കനയ്യ കുമാര്‍ പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി ആരോപണവുമായി മുന്നോട്ടു വന്നത്. രോഹിത്തിനെ പോലുള്ള രാജ്യദ്രോഹികളെ ധീരനായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി രോഹിത് വെമുല യാക്കൂബ് മേമനെ അനുകൂലിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെ എങ്ങനെ ധീരനായി കാണാന്‍ കഴിയുമെന്നാണ് സിംഗിന്റെ ചോദ്യം.
ജയില്‍ മോചിതനായ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമുലയാണ് തന്റെ ആരാധ്യപുരുഷനെന്ന് പ്രസംഗിക്കുകയുണ്ടായി. കനയ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications