കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് കൊണ്ടുവരിക 38 മൃതദേഹങ്ങള്‍; ബാക്കി വൈകും, ചൊവ്വാഴ്ചയെത്തുമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ ഐസിസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലെത്തുമെന്ന് വിവരം. തിങ്കളാഴ്ച രാത്രിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രതിനിധികള്‍ മൃതദേഹങ്ങളുമായി മടങ്ങും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചില കടലാസ് പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാഖില്‍ എത്തിയിട്ടുള്ളത്.

Dead

38 മൃതദേഹങ്ങളാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തിലാണ് ഈ മൃതദേഹം ഇപ്പോള്‍ കൊണ്ടുവരാത്തത്. ബാക്കി 38 മൃതദേഹങ്ങളുമായി തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സംഘം മടങ്ങും.

ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഇന്ത്യന്‍ സംഘം മടങ്ങുക. പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍. ഇവരെ ഐസിസ് തീവ്രവാദികള്‍ പിടികൂടി കൊലപ്പെടുത്തിയെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. നേരത്തെ ഇതുസംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയിലാണ് സുഷമ സ്വരാജ് ഇറാഖില്‍ കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തിയിത്.

ഇത്രയും കാലം കുടുംബങ്ങളെ വഞ്ചിച്ച സുഷമക്കെതിരെ അവകാശ ലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പ്രതിപക്ഷം സൂചിപ്പിച്ചിരുന്നു. ഇറാഖില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുമെന്നായിരുന്നു സുഷമ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യസഭയില്‍ അവര്‍ തിരുത്തി. എല്ലാവരും കൊല്ലപ്പെട്ടുവെന്നാണ് സഭയെ അറിയിച്ചത്. തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ വികെ സിങിന്റെ നേതൃത്വത്തില്‍ സംഘത്തെ അയച്ചത്.

English summary
Minister VK Singh Team come to India from Iraq with Bodies Of 39 Indians on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X