മോദി സര്‍ക്കാരിന്റെ സമ്പാദ്യം ആവശ്യപ്പെട്ടു, അഞ്ചില്‍ ആദ്യത്തേത് ജനപിന്തുണ!!
അധികാരത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാരിനോട് അഞ്ചു പ്രധാന നേട്ടങ്ങള്‍ ആവശ്യപ്പെട്ടു.
ദില്ലി: അധികാരത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാരിനോട് അഞ്ചു പ്രധാന നേട്ടങ്ങള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും പ്രധാന പരിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്ന റിപ്പോര്‍ട്ട് എല്ലാ മന്ത്രിമാരോടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കിയ്യ നായിഡു.
മെയ് 26 നരേന്ദ്ര മോദി അധികാരമേറ്റ് മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക് തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് പേജിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമായും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് വായിക്കാം...

പദ്ധതികള്‍
ജനങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെ കുറിച്ചും നിര്‍ബന്ധം.

പ്രവര്‍ത്തികള്‍
സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവര്‍ത്തികള്‍ ഉള്‍കൊള്ളിച്ചുകൊണ്ടൊരു ഭാഗം.

പ്രധാന സ്‌കീമുകള്‍
2014ല്‍ ആരംഭിച്ച പ്രധാന സ്‌കീമുകളുടെ ഇപ്പോഴത്തെ സ്ഥിതി വിശകലനം ചെയ്യണം. 2014ല്‍ എത്ര പാചകവാതക കണക്ഷനുകള്‍ ഉണ്ടായിരുന്നു. 2017ല്‍ എത്ര എണ്ണത്തിന്റെ വര്‍ദ്ധനവുണ്ടായിരുന്നു തുടങ്ങിയവ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മൂന്ന് പരിഷ്‌കാരങ്ങള്‍
മന്ത്രിസഭയുടെ മൂന്ന് പരിഷ്‌കാരങ്ങള്‍ ഏതൊക്കെ, അതിന്റെ പ്രക്രിയ, നയം, പ്രവര്‍ത്തനം പരിപാടികള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്.

വിജയിച്ച പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരിന്റെ വിജയത്തിലെത്തിയ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് രണ്ട് ഖണ്ഡിക വീതം.


Click it and Unblock the Notifications