കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മന്ത്രിസഭയില്‍ കോളേജില്‍ പോകാത്ത 8 പേര്‍

Google Oneindia Malayalam News

ദില്ലി: മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ ഭരണ ശേഷിയെക്കുറിച്ചല്ല കോളേജ് ഡിഗ്രിയെക്കുറിച്ചാണ് ദേശീയ തലത്തില്‍ ചര്‍ച്ച മുഴുവന്‍. സ്മൃതി ഇറാനിയുടെ ഡിഗ്രി എന്തോ ആയിക്കോട്ട, അവര്‍ക്ക് ഭരിക്കാനുള്ള കഴിവുണ്ടോ എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ് കേള്‍ക്കില്ല. അപ്പോള്‍ ബി ജെ പി യുടെ വക മറുചോദ്യം ഇങ്ങനെയാണ്, കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്?

കാര്യങ്ങള്‍ വിവാദമായെങ്കിലും സ്മൃതി ഇറാനിക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിലെ 18 ശതമാനം മന്ത്രിമാരും പന്ത്രണ്ടാം ക്ലാസോ അതില്‍ താഴെയോ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. എട്ട് പേരാണ് പന്ത്രണ്ടാം ക്ലാസോ താഴെയോ മാത്രം പഠിച്ചവരായി ഉള്ളത്. 35 പേര്‍ (എണ്‍പത്) ശതമാനം പേര്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞവരാണ്.

narendramod

ഡോക്ടറേറ്റുള്ള മൂന്ന് പേര്‍, പോസ്റ്റ് ഗ്രാജ്വേഷനുള്ള ഒമ്പത് പേര്‍, ഗ്രാജ്വേറ്റ് പ്രൊഫഷണലുകള്‍ 17, ബിരുദ ധാരികള്‍ 6, പന്ത്രണ്ടാം ക്ലാസ് 2, പത്താം ക്ലാസ് 5, അഞ്ചാം ക്ലാസ് 1 എന്നിങ്ങനെയാണ് മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത. ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡണ്ടായിരുന്ന സ്മൃതി ഇറാനി ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന വക്താവ് കൂടിയായിരുന്നു.

നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്നാണ് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരിശോധിച്ച ശേഷം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എം പി മാരല്ലാത്തതിനാല്‍ നിര്‍മല സീതീരാമന്‍, ജാവദേക്കര്‍ എന്നിവരുടെ വിവരങ്ങള്‍ അറിവായിട്ടില്ല.

English summary
Modi's ministers, who have not been to college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X