കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിന്റെ വിശ്വസ്തര്‍ തെറിക്കും, പുനസംഘടനയുടെ ഫോര്‍മുല ഇങ്ങനെ, രാഹുല്‍ തീരുമാനിക്കും

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ അഴിച്ചുപണിക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. കടും വെട്ട് തന്നെ ഉണ്ടാവുമെന്നാണ് സൂചന. കെസി വേണുഗോപാലും അജയ് മാക്കനും ഇന്ന് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗെലോട്ടിന്റെ വീട്ടില്‍ അത്താഴ വിരുന്നില്‍ ഇവര്‍ എത്തിയിരുന്നു. മന്ത്രിസഭാ പുനസംഘടനയാണ് ഈ വരവില്‍ ചര്‍ച്ചയായായത്. പുലര്‍ച്ചെ രണ്ടര മണിയോളം ഇവര്‍ ചര്‍ച്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഗെലോട്ട് മന്ത്രിസഭയിലെ പലര്‍ക്കും സ്ഥാനം നഷ്ടപ്പെടുമെന്നാണ് സൂചന.

1

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

അശോക് ഗെലോട്ടിന്റെ വിശ്വസ്തരില്‍ പലര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. ഗെലോട്ടിനെ നിയന്ത്രിക്കാനുള്ള മാര്‍ഗമായി രാഹുല്‍ കാണുന്നതും വിശ്വസ്തരെ മന്ത്രിസഭയ്ക്ക് പുറത്തേക്ക് കൊണ്ടുവരുന്നതാണ്. ഇപ്പോഴുള്ള മന്ത്രിമാരെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഗെലോട്ടിന്റെ വിശ്വസ്തരില്‍ പലരും അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുമെന്നാണ് സൂചന. പല മന്ത്രിമാരുടെയും പെര്‍ഫോമന്‍സ് മോശമാണ്.

അതേസമയം ആരൊക്കെ പോകണമെന്ന കാര്യത്തില്‍ രാഹുലിന് തീരുമാനമെടുക്കാമെന്ന് ഗെലോട്ടും അറിയിച്ചിട്ടുണ്ട്. സച്ചിന്‍ പക്ഷത്തിന് കൂടുതല്‍ മന്ത്രിമാരെ ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. ഇതിന് പുറമേ തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കമുള്ള നിയമനങ്ങളും ഉണ്ടാവും. സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് സൂചന. നിലവില്‍ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. ഇരട്ടപദവി കൂടി അദ്ദേഹത്തിനുള്ളതും ഒരു കാരണമാണ്. ദൊത്താസരയ്‌ക്കെതിരെ വ്യാപക പരാതിയും മന്ത്രിസഭയിലുണ്ട്.

ഈ മാസം തന്നെ പുനസംഘടന നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെ തുടര്‍ന്നായിരുന്നു രാജസ്ഥാനില്‍ പ്രതിസന്ധിയുണ്ടായിരുന്നത്. തനിക്കൊപ്പമുള്ളവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉടനെ നടപടിയെടുക്കണമെന്ന് നേരത്തെ പൈലറ്റ് നിര്‍ദേശിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ടാണ് കാര്യങ്ങള്‍ സച്ചിന്‍ ബോധിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഇടപെട്ടത്. പ്രിയങ്ക ഗാന്ധിയുടെ സഹായവും സച്ചിനുണ്ടായിരുന്നു.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
ministers may loose their berth's in rajasthan for including sachin pilot loyalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X