കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ കൂട്ട പോക്കറ്റടി; മന്ത്രിമാരുടെ ഫോണുകള്‍ നഷ്ടമായി

Google Oneindia Malayalam News

Recommended Video

cmsvideo
ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ സിനിമ സ്റ്റൈല്‍ മോഷണം

ദില്ലി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ കൂട്ട പോക്കറ്റടി. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളും പേഴ്‌സും നഷ്ടമായി. ഒട്ടേറെ പേര്‍ ഫോണ്‍ നഷ്ടമായി എന്ന് പറയുന്നത് താന്‍ കേട്ടുവെന്ന് പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു. ബാബുല്‍ സുപ്രിയോയുടെ ഫോണ്‍ നഷ്ടമായി. കൂടാതെ വാണിജ്യ സഹമന്ത്രി സോം പ്രകാശിന്റെ ഫോണും പോയി.

Pick

ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. മന്ത്രിമാര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സിസിടിവി പരിശോധിച്ചുവരികയാണ്. ഫോണിന്റെ സിഗ്നല്‍ കിട്ടാന്‍ ശ്രമം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ബാബുല്‍ സുപ്രിയോയുടെയും അദ്ദേഹത്തിന്റെ രണ്ട് സെക്രട്ടറിമാരുടെയും ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു.

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപിഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

വന്‍ തിരക്കേറിയ സമയമായതിനാല്‍ പോലീസിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബാബുല്‍ സുപ്രിയോ പറയുന്നു. കൂടുതല്‍ സിസിടിവി സ്ഥാപിച്ചാല്‍ മോഷ്ടാക്കളെ പിടിക്കാന്‍ എളുപ്പമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോക്കറ്റടി ഒരു കലയാണെന്നും അത് ചെയ്യുന്നവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

അഞ്ച് പരാതികള്‍ ഇതുവരെ ലഭിച്ചുവെന്ന് ദില്ലി പോലീസ് അഡീഷണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അനില്‍ മിത്തല്‍ പറഞ്ഞു. ബാബുല്‍ സുപ്രിയോ, സെക്രട്ടറി ധര്‍മേന്ദ്ര കൗശാല്‍, മന്ത്രി സോം പ്രകാശ്, മറ്റു രണ്ടുപേര്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ജനത്തിരക്കേറുന്ന സ്ഥലങ്ങളില്‍ അവസരം മുതലെടുക്കാന്‍ പദ്ധതിയിട്ട് മോഷ്ടാക്കള്‍ എത്തിയെന്നാണ് പോലീസ് കരുതുന്നത്. പോക്കറ്റടി കേസില്‍ നേരത്തെ കേസെടുത്തവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

English summary
Ministers phones were stolen during Jaitley’s funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X