കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുന്നോടിയായി മോദി സര്‍ക്കാറില്‍ നിന്നും കൂട്ട രാജി

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭ പുനസ്സംഘടനയുടെ ഭാഗമായി ഏറ്റവും ചുരുങ്ങിയത് അഞ്ച് കേന്ദ്രമന്ത്രിമാരെങ്കിലും രാജിവെച്ചതായി റിപ്പോര്‍ട്ട്. ചെറുകിട സംരംഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, ഇതേ വകുപ്പിലെ സഹമന്ത്രി ഗിരിരാജ് സിങ്, ജലവിഭവമന്ത്രി ഉമാഭാരതി, നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷി മന്ത്രി രാധാമോഹന്‍ സിങ്, ജലവിഭവ സഹമന്ത്രി സഞ്ജീവ് ബല്യന്‍ എന്നിവര്‍ രാജിവെച്ചുവെന്ന രീതിയിലാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര്‍ വെള്ളിയാഴ്ച രാജിവെയ്്ക്കാനാണ് സാധ്യത.

Suresh Prabhu

നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതിനാല്‍ അവര്‍ക്കും പ്രാതിനിധ്യം കിട്ടുന്ന രീതിയിലായിരിക്കും അഴിച്ചുപണിയെന്ന് സൂചനയുണ്ട്. പുതിയ മന്ത്രിമാര്‍ എന്നു സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടിട്ടില്ല.ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി മോദിക്ക് ചൈനയിലേക്ക് പോകേണ്ടതിനാല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഞായറാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നുവേണം പ്രതീക്ഷിക്കാന്‍.

മന്ത്രിസഭയില്‍ നല്ലതുപോലെ തിളങ്ങിയവരെ പ്രമോട്ട് ചെയ്യുകയും മോശം പ്രകടനക്കാരെ ശിക്ഷിക്കുകയും ചെയ്യുകയെന്ന തന്ത്രവും ഈ നീക്കത്തിനു പിന്നിലുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ഒട്ടേറെ മന്ത്രിമാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ കസേര തെറിയ്ക്കാനുള്ള സാധ്യത കാണുന്നുണ്ട്. പരിസ്ഥിതിവകുപ്പിന്റെ ചുമതലയായിരിക്കും പുതുതായി ലഭിക്കുകയെന്ന് കരുതുന്നു. അധികപക്ഷവും നിതിന്‍ ഗഡ്കരിയായിരിക്കും പുതിയ റെയില്‍വേ മന്ത്രി.

English summary
5 ministers quit ahead of Cabinet reshuffle; Gadkari may get railways, Suresh Prabhu environment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X