കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതൽ മന്ത്രിമാരും ആദായനികുതി അടയ്ക്കണം; 40 വർഷത്തെ നിയമം റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ

Google Oneindia Malayalam News

Recommended Video

cmsvideo
UP To Repeal Law That Makes Treasury Pay Ministers Income Tax | Oneindia Malayalam

ലഖ്നോ: ഉത്തർപ്രദേശിൽ ഇനി മുതൽ മന്ത്രിമാർ ആദായ നികുതി സ്വന്തമായി അടയ്ക്കണം. കഴിഞ്ഞ 40 വർഷമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആദായ നികുതി പൊതുഖജനാവിൽ നിന്നായിരുന്നു അടച്ചിരുന്നത്. ഇത് നിർത്തലാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കി.

സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്സോണിയ വിളിച്ച യോഗത്തില്‍ രാഹുല്‍ എത്തിയില്ല, വയനാടിന്റെ പ്രതിനിധിയായും വന്നില്ല, കാരണം ഇതാണ്

1981ൽ നിലവിൽ വന്ന മിനിസ്റ്റേഴ്സ് സാലറി, അലവൻസ്, മിസല്ലേനിയസ് ആക്ട് പ്രകാരമായിരുന്നു നാല് പതിറ്റാണ്ടായി പൊതു ഖജനാവിൽ നിന്നും മന്ത്രിമാരുടെ ആദായ നികുതി അടച്ചിരുന്നത്. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കാനായി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്.

yogi

വിപി സിംഗിന്റെ കാലത്ത് 1981ലാണ് ഈ നിയമം പാസാക്കിയത്. അന്നത്തെ മന്ത്രിമാരിൽ പലരും താഴ്ന്ന ജീവിത സാഹചര്യത്തിൽ നിന്നുള്ളവരും പ്രത്യേക വരുമാനങ്ങൾ ഇല്ലാത്തവരുമായിരുന്നു. ആദായ നികുതി മന്ത്രിമാർക്ക് അധികബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയമം പാസാക്കിയത്. എന്നാൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ മാറിയിട്ടും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഈ നിയമത്തിൻറെ ആനുകൂല്യം കൈപ്പറ്റുകയായിരുന്നു.

2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 111 കോടി രൂപ സ്വത്തുള്ള മായാവതിയും 37 കോടി രൂപ സ്വത്തുള്ള അഖിലേഷ് യാദവും തുടങ്ങി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വരെ ഈ നിയമത്തിന്റെ ആനൂകൂല്യം പറ്റിയവരാണ്. മന്ത്രിമാരുടെ ശമ്പളം പലഘട്ടത്തിലായി വർദ്ധിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഈ ഇളവുകളുടെ ആവശ്യം ഇല്ലെന്നും കോൺഗ്രസ് നേതാവും മുൻ എംപിയുമായ പി എൽ പുനിയ വ്യക്തമാക്കി.

English summary
Ministers should pay income tax their own, UP ends 40 year old law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X