കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സാമ്പത്തിക സ്ഥിതി പോലെ എംപിമാരേയും മന്ത്രി ഉറക്കി കിടത്തി'; ബിജെപി എംപിമാരുടെ ഉറക്കത്തില്‍ ട്രോള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മറുപടി പറയുന്നതിനിടെ പാര്‍ലമെന്‍റിലിരുന്നറങ്ങി ബിജെപി നേതാക്കള്‍. കേന്ദ്ര മന്ത്രി മഹേന്ദ് പാണ്ഡേ ഉള്‍പ്പടേയുള്ള ബിജെപി എംപിമാരാണ് ധനകാര്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവരുടെ തൊട്ടടുത്തിരുന്ന് ഉറങ്ങിയത്.

എംപിമാര്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ജിഡിപി വളര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ മറുപടി പറഞ്ഞത്.

വലിയ നാണക്കേട്

വലിയ നാണക്കേട്

ധനകാര്യമന്ത്രിയുടെ തീപ്പൊരി പ്രസംഗമൊന്നും ശ്രദ്ധിക്കാതെ മന്ത്രി ഉള്‍പ്പടേയുള്ള അംഗങ്ങള്‍ സഭയിലിരുന്ന് ഉറങ്ങിയത് ബിജെപിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ നേരം ഉറങ്ങിപ്പോയ അംഗങ്ങളെ പിന്നീട് പിന്നില്‍ നിന്ന് ആരോ തട്ടിയാണ് ഉണര്‍ത്തിയത്.

പരിഹാസം

പരിഹാസം

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ എംപിമാരെ പരിഹസിച്ച് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഉറക്കികിടത്തിയ ധനകാര്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ എംപിമാരേയും ഉറക്കിയിരിക്കുകയാണെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

കേന്ദ്രത്തിന്‍റെ മനോഭാവം

കേന്ദ്രത്തിന്‍റെ മനോഭാവം

ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തോടുള്ള കേന്ദ്ര സർക്കാരിന‍്റെ മനോഭാവമാണ് മന്ത്രിയുടേയും മറ്റ് അംഗങ്ങളുടേയും ഉറക്കത്തിലൂടെ പുറത്ത് വന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഇനിയെങ്കിലും നേതാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന ഉപദേശമാണ് മറ്റ് ചിലര്‍ക്ക് നല്‍കാനുണ്ടായിരുന്നത്.

സാമ്പത്തിക മാന്ദ്യമില്ല

സാമ്പത്തിക മാന്ദ്യമില്ല

അതേസമയം, പരസ്പരം പഴിചാരുന്നതിന് പകരം സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു നിര്‍മ്മല സീതാരമന്‍ വ്യക്തമാക്കിയത്. പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനകാര്യമന്ത്രി അവകാശപ്പെട്ടു.

നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍

ട്വീറ്റ്

32 നടപടികൾ

32 നടപടികൾ

രണ്ടാം യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് 6.4 ശതമാനമായിരുന്ന ജിഡിപി ഒന്നാം മോദി സര്‍ക്കാറിന്‍റെ കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറാവുന്നില്ല. സാമ്പത്തിക നില മെച്ചപ്പെടാൻ 32 നടപടികൾ സ്വീകരിച്ചുവെന്നും ഇവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ചില ട്രോളുകള്‍ ഇങ്ങനെ

എംപിമാരുടെ ഉറക്കത്തിനെതിരെ ട്വിറ്ററില്‍ വന്ന ചില പരിഹാസങ്ങള്‍ ഇങ്ങനെ

മന്ത്രിമാരേയും ഉറക്കി

സാമ്പത്തിക വളര്‍ച്ചയെ മാത്രമല്ല, മന്ത്രിമാരേയും ഉറക്കി

വീഡിയോ

മന്ത്രിയുടെ ഉറക്കം

 മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!! മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!

 ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്

English summary
Ministers slept during nirmala's speech, mocks social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X