Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 14ന് ശേഷവും ആരാധനാലയങ്ങള്‍ തുറക്കില്ല; ഒരു മാസം അടച്ചിടണം, മന്ത്രിതല സമിതി നിര്‍ദേശം

ദില്ലി: ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ അതോ തുടരുമോ. പിന്‍വലിക്കണമെന്ന് ജനങ്ങളില്‍ മിക്കയാളുകളും ആഗ്രഹിക്കുന്നു. എന്നാല്‍, കൊറോണ ഭീതി പൂര്‍ണമായും അകന്നിട്ടുമില്ല.

Recommended Video

cmsvideo
    ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ അതോ തുടരുമോ? | Oneindia Malayalam

    ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ചില സുപ്രധാന നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

    ഒരുമാസം കൂടി

    ഒരുമാസം കൂടി

    രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പിന്‍വലിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ കര്‍ശന നിയന്ത്രണം തുടര്‍ന്നേക്കും. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും ഒരുമാസം കൂടി അടച്ചിടുമെന്നാണ് മന്ത്രിതല സമിതിയുടെ നിര്‍ദേശം. ഈ നിര്‍ദേശമാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന സൂചനക്ക് കാരണം.

    മാളുകളും സിനിമാ തിയ്യറ്ററുകളും

    മാളുകളും സിനിമാ തിയ്യറ്ററുകളും

    സ്‌കൂളുകളും കോളജുകളും മതപരമായ ഒത്തുചേരലുകളും ഒരു മാസത്തേക്ക് നിരോധിക്കണമെന്നാണ് നിര്‍ദേശം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആളുകള്‍ ഒത്തുചേരുന്നത് തടയുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഷോപ്പിങ് മാളുകളും സിനിമാ തിയ്യറ്ററുകളും അടച്ചിടണമെന്ന് മന്ത്രിതല സമിതി നിര്‍ദേശിച്ചു.

    ഒട്ടേറെ സംസ്ഥാനങ്ങള്‍

    ഒട്ടേറെ സംസ്ഥാനങ്ങള്‍

    രാജ്‌നാഥ് സിങിന് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഏപ്രില്‍ 14 മുതല്‍ നാലാഴ്ച്ചകൂടി നിയന്ത്രണം തുടരണമെന്നാണ് അവരുടെ ആവശ്യം. ഒട്ടേറെ സംസ്ഥാനങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

    യാത്രകള്‍ക്ക് നിയന്ത്രണം

    യാത്രകള്‍ക്ക് നിയന്ത്രണം

    അതേസമയം, ഏഴ് സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം വേണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

    പ്രത്യേക പെര്‍മിറ്റ്

    പ്രത്യേക പെര്‍മിറ്റ്

    മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാണ്് അസമിലെ ബിജെപി സര്‍ക്കാരിന്റെ ആവശ്യം. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഉത്തര്‍ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് അഭിപ്രായപ്പെട്ടത്.

    ഘട്ടങ്ങളായി മാത്രമേ

    ഘട്ടങ്ങളായി മാത്രമേ

    രണ്ടാഴ്ച ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞത്. ഘട്ടങ്ങളായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അഭ്യര്‍ഥിച്ചു. സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ജനങ്ങള്‍ വന്‍ തോതില്‍ ഒത്തുചേരുന്നതിന് നിയന്ത്രണം തുടരുമെന്നാണ് സൂചന.

    ശനിയാഴ്ച മുഖ്യമന്ത്രിമാരെ കാണും

    ശനിയാഴ്ച മുഖ്യമന്ത്രിമാരെ കാണും

    അതേസമയം, ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈ ചര്‍ച്ചയ്്ക്ക് ശേഷമുണ്ടാകും. നേരത്തെ മുഖ്യമന്ത്രിമാരുമായി മോദി സംസാരിച്ച വേളയില്‍ ലോക്ക് ഡൗണിന് ശേഷം വേണ്ട കാര്യങ്ങളില്‍ നിര്‍ദേശം ആവശ്യപ്പെട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+