മോദി സ്റ്റൈല്‍: ബജറ്റ് പ്രഖ്യാപനങ്ങള്‍ 10നകം നടപ്പാക്കും!
ദില്ലി: പൊതുബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ആഗസ്ത് പത്തിനകം നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. വിവിധ മന്ത്രാലയങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ജൂലൈ പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചത്. കാബിനറ്റ് സെക്രട്ടറി അജിത് സേത്താണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം മന്ത്രാലയങ്ങള്‍ക്ക് ഇ മെയിലില്‍ അയച്ചത്.
ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദി നടത്തുന്ന ആദ്യ പ്രധാനപ്പെട്ട പ്രസംഗമായിരിക്കും ഇത്. ഇതിന് മുമ്പായി ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിപാടി. ഇക്കാര്യങ്ങള്‍ മോദിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പത്തിന് മുമ്പായി പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് ഓരോ മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പ്രഖ്യാപനങ്ങളുടെ നടത്തിപ്പ് വേഗത്തിലാക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് വിശദീകരണം. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പില്‍ വരുത്താനുളള അവസാന തീയതിയായി ആഗസ്ത് പത്താണ് നല്‍കിയിരിക്കുന്നത് എന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുക, പരമാവധി സുതാര്യമാക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത മുദ്രാവാക്യം. ബ്യൂറോക്രസിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും വിവിധ മന്ത്രാലയങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഓഫീസ് സമയം രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ നിര്‍ബന്ധമാക്കിയതും ഇതിന്റെ ഭാഗമായാണ്. സാധാരണ ഗതിയില്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒരു വര്‍ഷം വരെ സമയമെടുത്താണ് പൂര്‍ത്തിയാക്കാറുള്ളത്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ











Click it and Unblock the Notifications