കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാ തട്ടിപ്പുകാരെ കുടുക്കാന്‍ ധനകാര്യമന്ത്രാലയം: 91 തട്ടിപ്പുകാരെ രാജ്യം വിടാന്‍ അനുവദിക്കില്ല

Google Oneindia Malayalam News

ദില്ലി: വായ്പാ തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയാനുള്ള നീക്കവുമായി ധനകാര്യ മന്ത്രാലയം. 91 ഓളം വായ്പാ തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയാനുള്ള നീക്കങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട 91 ഓളം ഇന്ത്യക്കാര്‍ രാജ്യം വിടുന്നത് തടയാനുള്ള നീക്കം കേന്ദ്രധനകാര്യ മന്ത്രാലയം നടത്തിവരുന്നതായി ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോധപൂര്‍വ്വമുള്ള തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ കമ്പനികളുടെ ഡയറക്ടര്‍മാര്‍, ഉടമകള്‍, വായ്പെയെടുത്ത ശേഷം തിരിച്ചടയ്ക്കാത്തവര്‍ എന്നിവരാണ് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നാണ് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാണിക്കുന്നത്.

12,600 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ വ്യവസായികള്‍ക്ക് വന്‍ തുക വായ്പയെടുക്കാന്‍ അനുമതി നല്‍കുന്ന ലെറ്റേഴ്സ് ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് അനുവദിക്കുന്നതിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഉടന്‍ നടപ്പിലാക്കാനും റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിച്ചിട്ടുള്ളത്. പിഎന്‍ബി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ കണ്ടെത്തിയിരുന്നു.

 91 പേര്‍ക്കെതിരെ നടപടി!!

91 പേര്‍ക്കെതിരെ നടപടി!!



വായ്പാ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട 91 ഓളം ഇന്ത്യക്കാര്‍ രാജ്യം വിടുന്നത് തടയാനുള്ള നീക്കം കേന്ദ്രധനകാര്യ മന്ത്രാലയം നടത്തിവരുന്നതായി ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോധപൂര്‍വ്വമുള്ള തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ കമ്പനികളുടെ ഡയറക്ടര്‍മാര്‍, ഉടമകള്‍, വായ്പെയെടുത്ത ശേഷം തിരിച്ചടയ്ക്കാത്തവര്‍ എന്നിവരാണ് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നാണ് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് 400ഓളം ഇന്ത്യന്‍ കമ്പനികളാണ് ബോധപൂര്‍വ്വമുള്ള തട്ടിപ്പുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 തട്ടിപ്പുകാരെ പോകാന്‍ അനുവദിക്കരുത്

തട്ടിപ്പുകാരെ പോകാന്‍ അനുവദിക്കരുത്


രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തയാളെ രാജ്യം വിടാന്‍ അനുവദിക്കാതിരിക്കുന്നത് യുക്തിയാണ്. ​എന്നാല്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തിന് കുറ്റവാളികളെ കൈമാറുന്നതിന് ക്രിമിനല്‍ കുറ്റകൃത്യം സംബന്ധിക്കുന്ന രേഖകള്‍ ആവശ്യമാണ്. എന്നാല്‍ സംശയത്തിന്റെ പുറത്ത് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും എച്ച്ഡിഎഫ്സി സിഇഒ ചൂണ്ടിക്കാണിക്കുന്നു.

 പാസ്പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

പാസ്പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം


50 കോടിയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. . സാമ്പത്തിക തട്ടിപ്പ് നടത്തി കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ബാങ്കുകള്‍ക്ക് എളുപ്പം നടപടി സ്വീകരിക്കുന്നതിനും ഇത് സഹായിക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 50 കോടിയ്ക്ക് മുകളിലുള്ള തുക വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാറാണ് ട്വീറ്റ് ചെയ്തുിരുന്നു. വന്‍ തുക വായ്പയെടുത്ത കമ്പനികള്‍ വ്യക്തികള്‍ ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്ന് പാസ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കാനാണ് ധനകാര്യമന്ത്രാലയം നല്‍കിയ നിര്‍ദേശം.

 ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്‍

ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്‍


സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കുന്ന ലഭിച്ച ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. വായ്പയെടുക്കുന്നവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നത് ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വ്യാപകമായി സാമ്പത്തിക തട്ടിപ്പിന് ഇരയാവുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12, 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നത്.

<strong>ബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം, പാസ്പോര്‍ട്ട് രേഖകള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധം!! </strong>ബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം, പാസ്പോര്‍ട്ട് രേഖകള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധം!!

<strong>ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: പാക് നീക്കം നയതന്ത്ര ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിലെ പ്രകോപനം!!</strong>ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: പാക് നീക്കം നയതന്ത്ര ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിലെ പ്രകോപനം!!

English summary
Taking precautionary measures against loan dodgers flying abroad, ministry of finance has compiled a list of 91 defaulters barring them from leaving the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X