അശ്വഗന്ധ ഉപയോഗിച്ച് കോവിഡ് ചികിത്സ; ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് യുകെയുമായി കൈകോർത്ത് ഇന്ത്യ
ബ്രിട്ടണിലെ പ്രധാന നഗരങ്ങളായ ലെയ്സ്റ്റർ, ബെർമിങ്ഹാം, ലണ്ടൻ എന്നിവിടങ്ങളിലാണ് പരീക്ഷണം ആദ്യ ഘട്ടത്തിൽ നടത്തുക
ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് അശ്വഗന്ധയുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ. ആയുഷ് മന്ത്രാലയം യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി (എൽഎസ്എച്ച്‌ടിഎം) സഹകരിച്ചാണ് ഇതിൽ ക്ലിനിക്കൽ പരീക്ഷങ്ങളിലേക്ക് കടന്നിരിക്കുന്നത്. രോഗപ്രതിരോധത്തിനും രോഗമുക്തിക്കും അശ്വഗന്ധ സഹായിക്കുമോയെന്നാണ് പഠനം.

ബ്രിട്ടണിലെ പ്രധാന നഗരങ്ങളായ ലെയ്സ്റ്റർ, ബെർമിങ്ഹാം, ലണ്ടൻ എന്നിവിടങ്ങളിലാണ് പരീക്ഷണം ആദ്യ ഘട്ടത്തിൽ നടത്തുക. ഇതിനായി രണ്ടായിരത്തോളം പേരെ തിരഞ്ഞെടുക്കും. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ആയുഷ് മന്ത്രാലയത്തിന് കീഴിലുളള ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും എൽഎസ്എച്ച്ടിഎമ്മും ഒപ്പുവെച്ചതായി ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
'ഇന്ത്യൻ വിന്റർ ചെറി' എന്നറിയപ്പെടുന്ന 'അശ്വഗന്ധ' (വിഥാനിയ സോംനിഫെറ), പരമ്പരാഗത ഇന്ത്യൻ ഔഷധമാണ്, അത് ഊർജ്ജം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചികിത്സയുടെയോ മാനേജ്മെന്റിന്റെയോ തെളിവുകളില്ലാത്ത ഒരു മൾട്ടി-സിസ്റ്റം രോഗമായ ലോങ് കോവിഡിൽ അശ്വഗന്ധ ഉപയോഗിച്ചുള്ള ചികിത്സ ഗുണകരമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായപഠനമായിരിക്കും ഇനി നടക്കുക.
പരീക്ഷണം വിജയകരമായാൽ കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ അതൊരു വലിയ വഴിത്തിരിവാകുമെന്നും ഇന്ത്യയുടെ പരമ്പരാഗത ഔഷധ സമ്പ്രദായത്തിന് ശാസ്ത്രീയ സാധുത നൽകുമെന്നും മന്ത്രാലയം അറിയിച്ചു. "അശ്വഗന്ധ" യിൽ വിവിധ രോഗങ്ങളുടെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, കോവിഡ് -19 രോഗികളുടെ ഫലപ്രാപ്തി അന്വേഷിക്കാൻ ആയുഷ് മന്ത്രാലയം ഒരു വിദേശ സ്ഥാപനവുമായി സഹകരിക്കുന്നത് ഇതാദ്യമാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications