കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

Google Oneindia Malayalam News

അബൂദാബി: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം അനുമതി നിഷേധിക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നത്. ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തുകയായിരുന്നൊണ് ആരോപണം. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നത്.

പത്താം തിയതി വരെ

പത്താം തിയതി വരെ

ഈ മാസം പത്താം തിയതി വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലൈന്‍സുകളുടെ അപേക്ഷകളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മടക്കിയത്. ഇതിന് ശേഷം സര്‍വീസ് നടത്താനുള്ള വിവിധ സംഘടനകളുടേയും എയര്‍ലൈന്‍സുകളുടേയും അപേക്ഷകളില്‍ വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയിട്ടില്ല.

Recommended Video

cmsvideo
Burj Khalifa greets tourists with stunning show | Oneindia Malayalam
കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

എന്തുകൊണ്ടാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അപേക്ഷ നിഷേധിച്ചതെന്ന കാരണം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അടക്കം യുഎയിലേക്ക് എത്തിക്കൊക്കണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നിലപാട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നു .

കത്തയച്ചത്

കത്തയച്ചത്

യാത്രക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയായ ഘട്ടത്തിലായിരുന്നു വിമാന സര്‍വ്വീസിനുള്ള അനുമതി നിഷേധിച്ച് എയര്‍ലൈന്‍സുകള്‍ക്ക് വ്യോമായന മന്ത്രാലയം കത്തയച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കാത്തതിനാൽ വിമാനം റദ്ദാക്കുന്നതായി ദുബൈയിലെ അൽഫുത്തൈം ഡി.സി ഏവിയേഷൻ അറിയിച്ചു.

സര്‍വ്വീസ് നടത്തി

സര്‍വ്വീസ് നടത്തി

ചാര്‍ട്ടേഡ് വിമാനങ്ങല്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ചതായി അറിയിപ്പ് ലഭിച്ചതായി വിവിധ ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കിയിട്ടുണ്ട്. ജുലൈ നാലിന് സ്വകാര്യ ജെറ്റ് വിമാനം യാത്രക്കാരുമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നു.

പ്രതീക്ഷ

പ്രതീക്ഷ

ഇതേതുടര്‍ന്ന് തുടര്‍ന്നും നിരവധി സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍. പത്താം തിയതിക്ക് ശേഷം വിവിധ ട്രാവല്‍ ഏജന്‍സികളും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച വരെയുള്ള വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെ ഈ സർവീസുകളും അനിശ്ചിതത്വത്തിലായി.

 സ്വര്‍ണക്കടത്ത് കേസില്‍ അജിത് ഡോവലിറങ്ങും, യുഎഇയില്‍ നിന്ന് വിവരങ്ങള്‍, സ്വപ്‌ന സുരേഷ് മാത്രമല്ല.... സ്വര്‍ണക്കടത്ത് കേസില്‍ അജിത് ഡോവലിറങ്ങും, യുഎഇയില്‍ നിന്ന് വിവരങ്ങള്‍, സ്വപ്‌ന സുരേഷ് മാത്രമല്ല....

 തിരുവനന്തപുരത്ത് 95 പേർക്ക് കൂടി കൊവിഡ്! 88 പേർക്കും സമ്പർക്കത്തിലൂടെ, പൂന്തുറയിൽ അതീവ ഗുരുതരം! തിരുവനന്തപുരത്ത് 95 പേർക്ക് കൂടി കൊവിഡ്! 88 പേർക്കും സമ്പർക്കത്തിലൂടെ, പൂന്തുറയിൽ അതീവ ഗുരുതരം!

English summary
Ministry of Civil Aviation denies permission for charter flight to UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X