കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍-അമേരിക്ക സംഘര്‍ഷം ; ഇന്ത്യക്കാര്‍ക്ക് യാത്രാ മുന്നറിയിപ്പുമായി വിദേശ കാര്യമന്ത്രാലയം

  • By Desk
Google Oneindia Malayalam News

ദില്ലി: ഇറാന്‍-യുഎസ് സഘംര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാഖിലേക്ക് യാത്രാ മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയും. അത്യാവശ്യമില്ലെങ്കില്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ കാര്യമന്ത്രാലം അറിയിച്ചു. ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ഇറാഖില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇറാഖ്-ഇറാന്‍ വ്യോമപാത ഉപയോഗിക്കരുതെന്നും വിദേശ കാര്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

ഇറാന്‍; 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ടെഹ്റാനില്‍ തകര്‍ന്നു വീണുഇറാന്‍; 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ടെഹ്റാനില്‍ തകര്‍ന്നു വീണു

ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിനായി ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും വിദേശ കാര്യമന്ത്രാലയ വക്താവ് രവീശ് കുമാര്‍ ട്വീറ്ററിലൂടെ വ്യക്തമാക്കി.

s-jaishankar-

ഇറാഖിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ മേഖലകളുടെ വ്യോമാര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏഴിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ; ഫേസ്ബുക്ക് അല്‍ഗോരിതം, ആശങ്കയിലെ വസ്തുതയെന്തെന്ന് പോലീസ് പറയുന്നുമണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ; ഫേസ്ബുക്ക് അല്‍ഗോരിതം, ആശങ്കയിലെ വസ്തുതയെന്തെന്ന് പോലീസ് പറയുന്നു

പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ വ്യോമാതാവളങ്ങളാണ് ആക്രമിച്ചത്. യുഎസിന്‍റെയും സഖ്യസേനകളുടേയും കേന്ദ്രങ്ങളിലേക്ക് പന്ത്രണ്ടോളം ബാലസ്റ്റിക് മിസലൈകുള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമ​ണം നടത്തുകയായിരുന്നു.

English summary
ministry of external affairs advisory for indians amid iran tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X