സംഘര്‍ഷം രൂക്ഷമാകുന്ന നൈജറില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: സംഘർഷം രൂക്ഷമാകുന്ന നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം. നൈജറിലെ സ്ഥിതിഗതികൾ ഇന്ത്യൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിയാമിയിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
'നൈജറിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണമെന്നും വ്യക്തമാക്കി.

"ഇന്ത്യൻ ഗവൺമെന്റ് നൈജറിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലുള്ള സാഹചര്യത്തിന്റെ വെളിച്ചത്തിൽ, സാന്നിദ്ധ്യം അനിവാര്യമല്ലാത്ത ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടാൻ നിർദ്ദേശിക്കുന്നു.
നിലവിൽ വ്യോമാതിർത്തി അടച്ചിട്ടുണ്ടെന്ന് കാര്യം ഓർമ്മിക്കണം. പുറപ്പെടുമ്പോൾ സുരക്ഷയും ഉറപ്പാക്കാൻ പരമാവധി മുൻകരുതലുകൾ എടുക്കണം, വരും ദിവസങ്ങളിൽ നൈജറിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവരും സമാനമായി, അവരുടെ യാത്രാ പദ്ധതികൾ പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുന്നു, മന്ത്രാലയം പറഞ്ഞു.
"നിയാമിയിലെ (നൈജർ തലസ്ഥാനം) ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും അത് വേഗത്തിൽ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് നിയാമിയിലെ ഇന്ത്യൻ എംബസിയിൽ അടിയന്തിരമായി ബന്ധപ്പെടാം: +22799759975", വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications