Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഒമൈക്രോൺ ബാധിച്ച് ആദ്യ മരണം: കേസുകൾ കൂടുന്നു; ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഒമൈക്രോൺ ബാധിച്ച് ആദ്യ മരണം: കേസുകൾ കൂടുന്നു; ആരോഗ്യ മന്ത്രാലയം

ഡൽഹി: ഇന്ത്യയിൽ ഒമൈക്രോൺ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ ഉദയ്പൂരിലെ ഒരാളാണ് മരണപ്പെട്ടത്. 73 വയസ്സുണ്ട് ഇയാൾക്ക്. കഴിഞ്ഞായാഴ്ച ഇയാൾക്ക് ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ, കോവിഡ് -19 ന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ചുളള ആദ്യത്തെ മരണം രാജ്യത്ത് രേഖപ്പെടുത്തി.

ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. " ഇത് ഒമൈക്രോണുമായി ബന്ധപ്പെട്ട മരണമാണ്.രാജസ്ഥാനിലാണ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇദ്ദേഹം 73 വയസ്സുളള ഒരു വൃദ്ധനായിരുന്നു. ഈ വ്യക്തിക്ക് പ്രമേഹം പോലെയുള്ള അസുഖങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.' - അഗർവാൾ പറഞ്ഞു .

death

അതേ സമയം, ജീനോം സീക്വൻസിംഗിൽ ഇദ്ദേഹത്തിന് ഒമൈക്രോൺ ബാധിച്ചതായി കണ്ടെത്തി. രണ്ട് തവണ പരിശോധിച്ചപ്പോൾ കോവിഡ് അണുബാധ നെഗറ്റീവ് ആയിരുന്നു. എന്നാൽ, പിന്നീട് രോഗം സ്ഥിരീകരിച്ചു. ഡിസംബർ 31 - ന് ഉദയ്പൂർ ആശുപത്രിയിൽ വച്ച് ഇയാൾ മരണമടഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയിൽ റിപ്പോർട്ട് ചെയ്തു.

കോവിഡിന് ശേഷമുള്ള ന്യൂമോണിയ, പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൈപ്പോതൈറോയിഡിസം എന്നിവ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഉദയ്പൂർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ ദിനേശ് ഖരാഡി പറഞ്ഞു. ഡിസംബർ 15 - ന് ഇയാൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡിസംബർ 25 - ന് ലഭിച്ച ജീനോം സീക്വൻസിംഗ് ഫലത്തിൽ ഇയാൾക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി.

എന്നാൽ, ഇന്ന്, ഇന്ത്യയുടെ സജീവ കേസുകളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു. ഒരു ദിവസം മാത്രം 58,097 കോവിഡ് -19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ‌ടി‌ജി‌ഐ) കോവിഡ് വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ ഡോ എൻ കെ അറോറയുടെ അഭിപ്രായത്തിൽ, ഇന്ത്യ ഇതിനകം തന്നെ കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്നതായി പറഞ്ഞു.

എന്നാൽ, കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റാണ് കേസുകളുടെ വർദ്ധനവിന് കാരണം ആയത്. ഇതിൽ ഇന്ത്യയിൽ നിലവിൽ 2,135 കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ 6.3 മടങ്ങ് വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതേസമയം, ഡിസംബർ 29 ന് 0.79 ശതമാനത്തിൽ നിന്ന് 5.03 ശതമാനമായി കേസുകളുടെ പോസിറ്റീവിറ്റിയിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സർക്കാർ അറിയിച്ചു.
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, കേരളം, തമിഴ്‌നാട്, കർണാടക, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവ കോവിഡ് -19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ആശങ്കാജനകമായ സംസ്ഥാനങ്ങളായി ഉയർന്നുവന്നിട്ടുണ്ടെന്നും രാജ്യത്തെ 28 ജില്ലകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+