Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം

ദില്ലി; രാജ്യവ്യാപകമായി ആകെ 9.80 കോടിയിലധികം കോവിഡ് 19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ 34 ലക്ഷത്തിലധികം ഡോസ് വാക്സിൻ ആണ് നൽകിയത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,45,384 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

vaccine

മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി മധ്യപ്രദേശ്,തമിഴ്നാട് കേരളം, രാജസ്ഥാൻ, ഗുജറാത്ത് ,എന്നീ 10 സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ - 58,993. ചത്തീസ്ഗഡിൽ 11,447 പേർക്കും ഉത്തർപ്രദേശിൽ 9587 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 10,46,631 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 7.93%ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 67,023 പേരുടെ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം, കേരളം ഉത്തർപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 72.23%വും. മഹാരാഷ്ട്രയിൽ മാത്രം രാജ്യത്ത് ചികിത്സയിൽ ഉള്ള ആകെ രോഗികളുടെ 51.23% രോഗികൾ.രാജ്യത്ത് ഇതുവര 1,19,90,859 പേർ രോഗ മുക്തരായി. 90.80%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 77,567പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 794 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 86.78ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 301. ഛത്തീസ്ഗഡിൽ 91 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+