Get Updates
Get notified of breaking news, exclusive insights, and must-see stories!

24 ദിവസം, കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 60 ലക്ഷത്തോളം പേര്‍; അതിവേഗ കുത്തിവയ്പ്പ് നടത്തി ഇന്ത്യ

ദില്ലി: രാജ്യത്ത് ഇതുവരെ 60 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ അടക്കമുള്ള കണക്കുകള്‍ പ്രകാരം 60,35,660 പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡിഷണല്‍ േെസക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു. വെറും 24 ദിവസത്തിനുള്ളിലാണ് ഇത്രയും അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കാനായത്.

covid

അമേരിക്കയില്‍ 26 ദിവസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചത്. യുകെ ഇതിന് വേണ്ടി 46 ദിവസവും എടുത്തു. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പ്രവര്‍ത്തകരുമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചത്.

രാജ്യത്ത് ഇതുവരെ വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പേര്‍ ഇതിനോടകം തന്നെ ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള ആളാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 0.0005 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 285 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (80) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 11, എറണാകുളം 62, ഇടുക്കി 8, കണ്ണൂര്‍ 9, കാസര്‍ഗോഡ് 10, കൊല്ലം 13, കോട്ടയം 15, കോഴിക്കോട് 11, മലപ്പുറം 26, പാലക്കാട് 12, പത്തനംതിട്ട 5, തിരുവനന്തപുരം 80, തൃശൂര്‍ 23 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4065) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 259, എറണാകുളം 4065, ഇടുക്കി 301, കണ്ണൂര്‍ 807, കാസര്‍ഗോഡ് 979, കൊല്ലം 826, കോട്ടയം 942, കോഴിക്കോട് 642, മലപ്പുറം 798, പാലക്കാട് 965, പത്തനംതിട്ട 322, തിരുവനന്തപുരം 3510, തൃശൂര്‍ 1499 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+