കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മ: പത്രക്കാര്‍ പറഞ്ഞവര്‍ക്ക് പുരസ്‌കാരമില്ല!

Google Oneindia Malayalam News

ദില്ലി: തൃശ്ശൂരിലെ അരിക്കച്ചവടക്കാരനായ പ്രാഞ്ചിയേട്ടന് വരെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ കൊടുത്തു എന്ന് തോന്നും പത്രങ്ങളും ചാനലുകളും നോക്കിയാല്‍. അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ്, എല്‍ കെ അദ്വാനി എന്നിങ്ങനെ ആത്മീയ നേതാക്കള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ 150 ഓളം പേരെയാണ് പത്രക്കാര്‍ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാക്കിയിരിക്കുന്നത്.

എന്നാല്‍ ഇത്രയും പേര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ച കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 2015 ലെ പത്മ അവാര്‍ഡുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ജനുവരി 25 ന് മാത്രമേ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കൂ. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പേരുകള്‍ വെറും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ ആണ്.

amrithanadha-mayi

ഈ പേരുകള്‍ക്ക് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇല്ല എന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെബ്‌സൈറ്റിലൂടെ പറയുന്നു. മാതാ അമൃതാനന്ദ മയിക്കൊപ്പം അഭിഭാഷകനും മലയാളിയും ആയ കെകെ വേണുഗോപാലിന് പത്മ പുരസ്‌കാരം കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യോഗ ഗുരു ബാബ രാം ദേവ്, ശ്രീശ്രീ രവിശങ്കര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, സഞ്ജയ് ലീല ബന്‍സാരി, ദിലീപ് കുമാര്‍, എല്‍ കെ അദ്വാനി എന്നിങ്ങനെ പോകുന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരമുള്ള പത്മ അവാര്‍ഡുകാര്‍. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
Ministry of Home Affairs statement on Padma Awards - names in media 'speculative'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X