സിനിമ തീയേറ്ററുകൾ ആഗസ്റ്റിൽ തുറന്നേക്കും, നിർദ്ദേശം മുന്നോട്ട് വച്ച് വാർത്താ വിതരണ മന്ത്രാലയം
ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തീയേറ്ററുകള്‍ അടുത്ത മാസം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സെക്രട്ടറി അമിത് ഖരെ വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് സംഘടകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിഐഐ മീഡിയ കമ്മറ്റി, സിനിമ നിര്‍മ്മാതാക്കളുടെ സംഘടന, സിനിമ പ്രദര്ശകറുടെ സംഘടന, വിതരണക്കാരുടെ സംഘടന എന്നീ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്.

തീയേറ്ററുകളിലെ ഒന്നിടവിട്ടുള്ള സീറ്റുകള്‍ അനുവദിക്കണമെന്നും ടിക്കറ്റ് വിതരണത്തിന് പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്നും എല്ലാ തീയേറ്ററുകളിലും സമൂഹിക അകലം പാലിക്കുന്നുണ്ടോ, സാനിറ്റൈസര്‍ മാസ്ക് എന്നിവ നിര്‍ബന്ധമാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആഗസ്റ്റ് ഒന്നാം തീയതിയോ അതിന് ശേഷമുള്ള ദിവസങ്ങളിലോ തീയേറ്റര്‍ തുറക്കാനാണ് സെക്രട്ടറി നിര്‍ദ്ദേശിച്ചത്.
Recommended Video
അതേസമയം, സീറ്റിംഗ് സംവിധാനത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ഘട്ടം ഘട്ടമായി പ്രാബല്യത്തില്‍ വരുന്നതോടെ ആഗസ്റ്റില്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ജുലൈ 27 നാണ് യോഗം നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായും സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തേക്കും. അണ്‍ലോക്ക് 2.0 ജുലൈ 30 ന് അവസാനിക്കാനിരിക്കേയാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ ജൂണ്‍ 16, 17 തീയതികളിലായിട്ടായിരുന്നു മോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത്. അണ്‍ലോക്കിന് ശേഷമുളള സാഹചര്യങ്ങള്‍ വലിയിരുത്തുന്നതിനായിരുന്നു ഇത്. യോഗത്തിന് ശേഷം കണ്ടെയ്നര്‍ സോണുകളില്‍ മാത്രം ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications