കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ തീയേറ്ററുകൾ ആഗസ്റ്റിൽ തുറന്നേക്കും, നിർദ്ദേശം മുന്നോട്ട് വച്ച് വാർത്താ വിതരണ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തീയേറ്ററുകള്‍ അടുത്ത മാസം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സെക്രട്ടറി അമിത് ഖരെ വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് സംഘടകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിഐഐ മീഡിയ കമ്മറ്റി, സിനിമ നിര്‍മ്മാതാക്കളുടെ സംഘടന, സിനിമ പ്രദര്‍ശകറുടെ സംഘടന, വിതരണക്കാരുടെ സംഘടന എന്നീ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചത്.

cinema

തീയേറ്ററുകളിലെ ഒന്നിടവിട്ടുള്ള സീറ്റുകള്‍ അനുവദിക്കണമെന്നും ടിക്കറ്റ് വിതരണത്തിന് പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്നും എല്ലാ തീയേറ്ററുകളിലും സമൂഹിക അകലം പാലിക്കുന്നുണ്ടോ, സാനിറ്റൈസര്‍ മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആഗസ്റ്റ് ഒന്നാം തീയതിയോ അതിന് ശേഷമുള്ള ദിവസങ്ങളിലോ തീയേറ്റര്‍ തുറക്കാനാണ് സെക്രട്ടറി നിര്‍ദ്ദേശിച്ചത്.

Recommended Video

cmsvideo
Shaji Kailas Movie Kaduva Rolling Soon

അതേസമയം, സീറ്റിംഗ് സംവിധാനത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ഘട്ടം ഘട്ടമായി പ്രാബല്യത്തില്‍ വരുന്നതോടെ ആഗസ്റ്റില്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ജുലൈ 27 നാണ് യോഗം നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായും സെക്രട്ടറി അജയ് ഭല്ലയും യോഗത്തില്‍ പങ്കെടുത്തേക്കും. അണ്‍ലോക്ക് 2.0 ജുലൈ 30 ന് അവസാനിക്കാനിരിക്കേയാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ ജൂണ്‍ 16, 17 തീയതികളിലായിട്ടായിരുന്നു മോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത്. അണ്‍ലോക്കിന് ശേഷമുളള സാഹചര്യങ്ങള്‍ വലിയിരുത്തുന്നതിനായിരുന്നു ഇത്. യോഗത്തിന് ശേഷം കണ്ടെയ്നര്‍ സോണുകളില്‍ മാത്രം ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

പഴയ നക്സലേറ്റുകൾക്കൊക്കെ അമ്മ ശാപത്തിൽ എന്നാണ് വിശ്വാസം ഉണ്ടായത്? ജോയ് മാത്യുവിനെ ട്രോളി ഹരീഷ് പേരടിപഴയ നക്സലേറ്റുകൾക്കൊക്കെ അമ്മ ശാപത്തിൽ എന്നാണ് വിശ്വാസം ഉണ്ടായത്? ജോയ് മാത്യുവിനെ ട്രോളി ഹരീഷ് പേരടി

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം: എന്നിട്ടും സർക്കാരിനെതിരെയുള്ള അട്ടിമറി ശ്രമം വിരോധാഭാസം; വൈഭവ്കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം: എന്നിട്ടും സർക്കാരിനെതിരെയുള്ള അട്ടിമറി ശ്രമം വിരോധാഭാസം; വൈഭവ്

English summary
Ministry of IB has requested the Home Ministry to open cinema theaters next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X