Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് - പാര്‍ക്ക് സര്‍ക്കസ് ഏരിയയിലാണ് സംഭവം. ക്രിസ്തുമസ് സമ്മാനവും ഭക്ഷണവും തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. അക്രമികളില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

പാര്‍ക്ക് സ്ട്രീറ്റിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ കഴിഞ്ഞ് ഞായറാഴ്ച രാത്രി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന 13 കാരിയാണ് പീഡനത്തിന് ഇരയായത്. റാഫി അഹമ്മദ് കിദ്വായി റോഡില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് അന്‍വര്‍ എന്ന 32 കാരന്‍ പെണ്‍കുട്ടിയെ ക്രിസ്തുമസ് സമ്മാനം തരാം എന്ന് പറഞ്ഞ് അടുത്തുവിളിക്കുകയായിരുന്നു.

Bengal

സുഹൃത്തായ ടാക്‌സി ഡ്രൈവറെയും മറ്റൊരാളെയും കൂട്ടി ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി. ഏകദേശം നാലുമണിക്കൂര്‍ നേരം കാറില്‍ നഗരം ചുറ്റിയ ഇവര്‍ കാറിന്റെ പുറകിലെ സീറ്റിലിട്ട് പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഏകദേശം പുലര്‍ച്ചെ നാലുമണിയോടെ അക്രമികള്‍ പെണ്‍കുട്ടിയെ വിജനമായ വഴിയില്‍ തള്ളി കടന്നുകളയുകയായിരുന്നു.

അവശയായ പെണ്‍കുട്ടി ഒരുതരത്തില്‍ വീട്ടിലെത്തി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പാര്‍ക്ക് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. എസ് എസ് കെ എം ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്ദ് അന്‍വറിനെ പോലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+