കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ കര്‍ണാലില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും സ്ത്രീയെയും ചെരുപ്പ് മാല ചാര്‍ത്തി പരേഡ് നടത്തി

  • By S Swetha
Google Oneindia Malayalam News

കര്‍ണാല്‍: അവിഹിത ബന്ധം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും വിവാഹിതയായ സ്ത്രീയെയും തല്ലിച്ചതക്കുകയും ചെരുപ്പ് മാല ചാര്‍ത്തി പരേഡ് നടത്തുകയും ചെയ്തു. ഹരിയാനയിലെ കര്‍ണാലിലെ ഡാനിയാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പഞ്ചായത്ത് യോഗത്തിന് ശേഷം യുവതിയെയും ആണ്‍കുട്ടിയെയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി ഇരുവരുടെയും നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞു.

രക്ഷകനായി അവതരിച്ച് യൂസഫലി... തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം... ജയിലില്‍ നിന്ന് പുറത്തേക്ക്

'ആവശ്യമെങ്കില്‍ ആണ്‍കുട്ടിക്ക് വൈദ്യസഹായവും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ശ്രമിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ പോലീസിനെ സമീപിക്കേണ്ടതായിരുന്നു. യുവതിയെയും ജുവനൈലിനെയും മര്‍ദ്ദിക്കുകയും മാലയിടുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രാജീവ് കുമാര്‍ പറഞ്ഞു.

boy-156646

'ആരോപണ വിധേയയായ സ്ത്രീ ബീഹാര്‍ സ്വദേശിയാണ്. ബഞ്ചാര സമുദായത്തില്‍പ്പെട്ട യുവതി വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്. 'സ്ത്രീയുടെ ഭര്‍ത്താവ് ഒരു ട്രാന്‍സ്ജെന്‍ഡറാണ്; അദ്ദേഹം നൃത്തം ചെയ്യുകയും റാംലീലയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടി ബാല്‍മീകി സമുദായത്തില്‍ പെട്ടയാളാണ്. ജുവനൈലിന്റെ പിതാവ് പറയുന്നതനുസരിച്ച്, സര്‍പഞ്ച് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. യുവതിയെയും മകനെയും ചെരിപ്പുപയോഗിച്ച് മാലകൊണ്ട് ഗ്രാമത്തില്‍ പരേഡ് നടത്താന്‍ നിര്‍ബന്ധിച്ചു. ബഞ്ചാര സമുദായക്കാരാണ് ഈ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചതായി ജുവനൈലിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. യോഗത്തിനിടെ ആണ്‍കുട്ടിയെയും സ്ത്രീയെയും നാട്ടുകാര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് ചെരുപ്പ് മാല ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തുവെന്നും ആണ്‍കുട്ടിയുടെ അമ്മാവന്‍ സുല്‍ത്താന്‍ പറഞ്ഞു.


'ഇവിടത്തെ നാട്ടുകാര്‍ കുട്ടിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അവര്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ഇന്നലെ അവനെ ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയതായിരുന്നു. പിന്നീട് മറ്റൊരാളുടെ ഫോണില്‍ നിന്ന് ഞങ്ങളെ വിളിച്ചാണ് പരിക്കേറ്റതായും നട്ടെല്ലിന് വേദനയുണ്ടെന്നും അറിയിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Minor boy and woman paraded in Hariyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X