• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സഹോദര ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; 15 കാരന്‍ ആത്മഹത്യ ചെയ്തു

  • By Anwar Sadath

ഗയ: സഹോദര ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്.

ക്രിക്കറ്റ് വിഗ്രഹങ്ങള്‍ വീണുടയുമോ? വീണ്ടും ഒത്തുകളി കൊടുങ്കാറ്റ്!! ആഷസിലും ഒത്തുകളി?

വിവാഹത്തിന് രണ്ടുമണിക്കൂറിന് ശേഷം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. പരയ്യ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസും സഹോദര ഭാര്യ റുബി ദേവിയും തമ്മിലായിരുന്നു വിവാഹം. മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യയായിരുന്നു റുബി. സന്തോഷ് അടുത്തിടെ മരിച്ചതോടെ വിദ്യാര്‍ഥിയെ വിവാഹത്തിനായി നിര്‍ബന്ധിക്കുകയായിരുന്നു.

ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ അമ്മയെ പോലെ കരുതിയിരുന്ന സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒരു പ്രൈവറ്റ് കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്ന സന്തോഷ് മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഈ പണം റുബിയുടെ അക്കൗണ്ടില്‍ ഇടാനായി അവരുടെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു. പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇളയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശം വെച്ചതോടെ കുടുംബം വിദ്യാര്‍ഥിയെ വിവാഹത്തിന് നിര്‍ബന്ധിപ്പിക്കുകയായിരുന്നു.

English summary
Minor boy commits suicide two hours after forced into marriage with widow sister-in-law in Bihar’s Gaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more