സന്താനലബ്ധി പൂജയ്ക്ക് വേണ്ടി 7 വയസുകാരനെ കൊലപ്പെടുത്തി
മുസാഫര്‍നഗര്‍: സന്താനലബ്ധി പൂജയ്ക്ക് വേണ്ടി നരബലി. മുസാഫര്‍ നഗറിലെ മുകന്ദ്പൂരിലാണ് കുട്ടികളുണ്ടാകുന്നതിന് വേണ്ടി ചെയ്ത പൂജയില്‍ ഏഴ് വയസുകാരനെ ബലികൊടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ രണ്ട് മന്ത്രവാദികളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രവാദം നടത്തുന്ന രംവീര്‍, സഹായി മോനു എന്നിവരാണ് പൊലീസ് പിടിയിലായത്. എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയി ആഭിചാര ക്രിയകള്‍ക്കായി കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീയ്ക്ക് വേണ്ടി സന്താനലബ്ധി പൂജ നടത്തുകയായിരുന്നു മന്ത്രവാദികള്‍.

20,000 രൂപ ഒരു സ്ത്രീയില്‍ നിന്നും കൈപ്പറ്റിയാണ് മന്ത്രവാദികള്‍ പൂജ നടത്തിയത് . ഏറെ നാളായി കുട്ടികളില്ലാതെ ചികിത്സ നടത്തിയ യുവതി പിന്നീട് മന്ത്രവാദികളെ സമീപിയ്ക്കുകയായിരുന്നു. സ്ത്രീയെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രവാദത്തിനായി എത്തിച്ച കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നഗ്നമായ ശരീരം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു . ഡിസംബര്‍ ഒന്‍പതിനാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദി കുടുങ്ങിയത് .












Click it and Unblock the Notifications