8 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: 4 പേര്‍ അറസ്റ്റില്‍
മോഗ: എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ നാലുപേര്‍ അറസ്റ്റില്‍. പഞ്ചാബിലെ മോഗ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ അയല്‍ക്കാരായ നാലുപേരാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ലധി, ബിന്ദ, ഹാപ്പി, ചേതന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഇവര്‍ 20 തവണ പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, രക്ഷിതാക്കള്‍ വീട്ടിലില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രതികള്‍ കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. നാലുപേരും ചേര്‍ന്ന് 20 തവണ പീഡിപ്പിച്ചെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
ഇതേ സമയം രക്ഷിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുട്ടി സംഭവം വിവരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ മാഗ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications