ചെന്നൈ റെയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം: ഒരു മരണം
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍ വെസ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. ഒരാള്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. സ്വാതി (22) ആണ് മരിച്ചത്. രാവിലെ 7.25നാണ് സംഭവം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുവാഹത്തി - ബാംഗ്ലൂര്‍ എക്‌സ്പ്രസം ട്രെയിന്‍ എത്തിയതിന് ശേഷമാണ് പൊട്ടിത്തെറിയുണ്ടായത്. ഒമ്പതാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ട്രെയിനിലെ എസ്4 എസ് 5 കോച്ചുകള്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്.

ബോംബ് സ്‌കോഡ് എത്തി പരിശോധന ആരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായോ രാജീവ് ഗാന്ധി വധക്കേസുമായോ ബന്ധപ്പെട്ടാണോ സ്‌ഫോടനം നടന്നത് എന്നാണ് അന്വേഷിക്കുന്നത്.
തീവ്രവാദി ആക്രമണത്തിന്റെ സമാനമായ രീതിയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനം സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.












Click it and Unblock the Notifications