ഷാരൂഖ് ഖാന്റെ വീടിന് തീപ്പിടിച്ചു!
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്റെ വീടിന് തീപ്പിടിച്ചു. സംഭവം കേട്ട് ഷാരൂഖ് ഖാന്‍ ആരാധകര്‍ ഞെട്ടുകയൊന്നും വേണ്ട. ചെറിയ തോതിലുള്ള തീപ്പിടുത്തം മാത്രമാണ്. ഷാരൂഖിന്റെ പടിഞ്ഞാറന്‍ ബാന്ദ്രയിലെ വീട്ടിലാണ് സംഭവം. ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വീട്ടിലെ കുളിമുറിയിലെ എക്‌സ്ഹോസ്റ്റ് ഫാനില്‍ നിന്നാണ് തീ പടര്‍ന്നത്. ഫാനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം തീപ്പിടിക്കുകയായിരുന്നു.

സംഭവം നടന്നപ്പോള്‍ തന്നെ സെക്യൂരിറ്റി ഗാര്‍ഡന്‍ ഫയര്‍ഫോഴ്‌സിനെയും സാങ്കേതിക വിദഗ്ധരെയും വിളിച്ചുവരുത്തി. മിനിട്ടുകള്‍ക്കുള്ളില്‍ രണ്ട് ഫയര്‍ എന്‍ജിനും ജമ്പോ ടാങ്കറുമായി അവരെത്തുമ്പോഴേക്കും തീ അണഞ്ഞിരുന്നു.
അപകടകരമായ തീ ആയിരുന്നില്ലെന്നും ഒന്ന് വെള്ളം ഒഴിച്ചാല്‍ അണയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാര്യമായ നാശ നഷ്ടങ്ങള്‍ ഒന്നും തന്നെ വീട്ടില്‍ ഉണ്ടായിട്ടുമില്ല.












Click it and Unblock the Notifications