പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു ഗ്രാമീണര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
കൈമുര്‍: ബിഹാറിലെ കൈമുര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു ഗ്രാമീണര്‍ ചേര്‍ന്ന ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ചിന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സിര്‍ബിത് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച പെണ്‍കുട്ടി കോടതിക്കു മുന്‍പാകെ മൊഴി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഗ്രാമത്തിന് പുറത്തുള്ള പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച അമ്മയെ തള്ളിയിടുകയായിരുന്നു. ഗ്രാമത്തിന് പുറത്ത് അവശനിലയില്‍ മകളെ പിന്നീട് കണ്ടെത്തുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മയും പോലീസിന് മൊഴിനല്‍കി.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സ്ത്രീകള്‍ക്കുള്ള പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് കേസ്. പെണ്‍കുട്ടിയെ സദര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിയുടെ മൊഴിയെടുത്തെന്നും പോലീസ് അറിയിച്ചു. കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications