Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; വീഡിയോ വാട്‌സ്ആപ്പില്‍ വൈറല്‍ !!

വാട്‌സ്ആപ്പില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്

മീററ്റ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിച്ചു. 16കാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. യുപിയിലെ ഭാവന്‍പൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. വാട്‌സ്ആപ്പില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമായമാക്കിയിരുന്നു. ഫെബ്രുവരി 28നായിരുന്നു സംഭവമെന്നാണ് പിതാവ് നല്‍കുന്ന വിവരം. പെണ്‍കുട്ടിയ്ക്ക് വേണ്ടി കരിമ്പ് പാടത്ത് കാത്തുനിന്ന സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നു.

girl-hostage

അതേസമയം പിതാവ് ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവമെന്ന് പിതാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. കേസിലെ മൂന്ന് പ്രതികളെയും കണ്ടെത്തുന്നതിനായി പോലീസ് റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. ബലാത്സംഗക്കേസിലെ ഇരകളുടേയും പീഡന ദൃശ്യങ്ങളും യുപിയിലെ പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ച സംഭവങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+