Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി അക്രമം: പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ല, പോലീസ് തിരച്ചില്‍ തുടരുന്നു...

ദില്ലി: മൂന്ന് ദിവസം മുന്‍പ് വടക്കു കിഴക്കന്‍ ദില്ലിയിലെ ഖജുരി ഖാസ് പ്രദേശത്ത് നിന്നും പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരിയെ കാണാനില്ല. മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാറില്‍ താമസിച്ചിരുന്ന എട്ടാം ക്ലാസുകാരിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ നാലര കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പരീക്ഷയ്ക്ക് പോയ പെണ്‍കുട്ടി ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. സാധാരണയായി വൈകുന്നേരം 5.20ന് അവളെ സ്‌കൂളില്‍ നിന്നും തിരിച്ചുകൊണ്ട് വരാറുള്ളതായി പിതാവ് പറയുന്നു. എന്നാല്‍ അന്ന് പ്രദേശത്ത് അക്രമം നടന്നതിനാല്‍ പോകാനായില്ല. അതിന് ശേഷം മകളെ കാണാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തിരച്ചില്‍ തുടരുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.

അതേസമയം, രണ്ട് ദിവസമായി ശിവ് വിഹാറിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തിച്ചേരാനായില്ലെന്ന് മൗജ്പൂരിലെ വിജയ് പാര്‍ക്കില്‍ താമസിക്കുന്ന എഴുപതുകാരനും പറയുന്നു. വീടിന് സമീപം അക്രമി സംഘമുണ്ടെന്നും രക്ഷപ്പെടാന്‍ സാധിച്ചതായും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് ഒരു സൂചനയും ഇല്ല. പ്രദേശത്തെ സ്ഥിതിഗതികള്‍ മോശമാണ്. അതിനാല്‍ പോലീസ് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

delhiviolece124

മൗജ്പൂര്‍, ജാഫ്രാബാദ്, ബാബര്‍പൂര്‍, യമുന വിഹാര്‍, ശിവ് വിഹാര്‍, ഭജന്‍പുര, ചന്ദ് ബാഗ്, ഘോണ്ട എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ഉണ്ടായ അക്രമത്തില്‍ 35 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പോലീസും അര്‍ദ്ധസൈനികരും കലാപ ബാധിത പ്രദേശങ്ങളിലെ തെരുവുകളിലേക്ക് ഇറങ്ങുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തതോടെ സംഘര്‍ഷത്തിന് ഇത്തിരി അയവ് വന്നിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 18 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+