15 കാരിയെ ചേച്ചിയുടെ ഭര്‍ത്താവ് മാനഭംഗപ്പെടുത്തി
നോയ്ഡ: ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ 15 കാരിയെ ചേച്ചിയുടെ ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്. നാലു മാസത്തോളമയി മരുമകന്‍ തന്റെ ഇളയെ മകളെ പീഡിപ്പിക്കുകയായിരുന്നെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. നാലു മാസം മുന്‍പ് മൂത്ത മകള്‍ വാഹനാപകടത്തില്‍ മരിച്ചതിനു ശേഷം ഇളയമകളെ സഹായത്തിനായി മരുമകന്റെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു.
പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനായി ചെന്നപ്പോള്‍ ഇയാള്‍ കുറച്ചു ദിവസം കൂടി വീട്ടില്‍ നില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായും സംഭവങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് രബുപുര പോലീസ് പറഞ്ഞു.












Click it and Unblock the Notifications