Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായപൂർത്തിയാകാത്ത കാമുകി പ്രസവിച്ചു!!! 18കാരൻ കസ്റ്റഡിയിൽ...

പെണ്‍കുട്ടിയുടെ കോളേജില്‍ തന്നെ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ കോളേജില്‍ തന്നെ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്ന് പോലീസ് പറയുന്നു.

ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കാമുകന്‍ അറസ്റ്റിലായത്.

പ്രണയം

17 വയസ്സുള്ള പെണ്‍കുട്ടിയും 18 വയസ്സുള്ള ആണ്‍കുട്ടിയും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മില്‍ പ്രേമത്തില്‍ ആയിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഗര്‍ഭിണിയായി

പെണ്‍കുട്ടി ഗര്‍ഭിണി ആയെങ്കിലും വീട്ടുകാര്‍ക്ക് ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വയറുവേദനയ്ക്കുന്നു എന്ന് പറഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വിവരം അറിഞ്ഞത്, ഉടന്‍ തന്നെ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

പരാതി ഇല്ല

മകളുടെ പ്രണയബന്ധത്തെ കുറിച്ച് അറിയാമായിരുന്ന വീട്ടുകാര്‍ പരാതി ഇല്ലെന്നാണ് പറഞ്ഞിരുന്നത്. പ്രാദേശിയ നേതാക്കളുടെ സഹായത്തോടെ കാമുകന്റെ വീട്ടുകാര്‍ കേസ് ഒതുക്കി തീര്‍ക്കാനും നോക്കി.

വാര്‍ത്തയായി

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ഡെക്കാന്‍ ക്രോണിക്കില്‍ വാര്‍ത്ത നല്‍കി. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ ഇയാളെ അറസ്റ്റ് ചെയ്യൂ എന്ന് പോലീസ് അറിയിച്ചു.

കേസ് ഒതുക്കി തീർക്കാൻ ശ്രമം

പെൺകുട്ടിയ്ക്ക് ഇപ്പോൾ 17 വയസ്സാണ് പ്രായം, ആൺകുട്ടിയ്ക്ക് 18. ഇരുവർക്കും പ്രായപൂർത്തിയായ ശേഷം വിവാഹം നടത്തി കൊടുക്കാം എന്ന നിലപാടിൽ ആണ് ബന്ധുക്കൾ. ഇത് സംബന്ധിച്ച ചർച്ചകൾ ഇരുവരുടേയും വീട്ടുകാർ തമ്മിൽ നടക്കുന്നുണ്ട്.

പോക്സോ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കാതിരിയ്ക്കാനാവില്ല. പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല.

രാഷ്ട്രീയ ഇടപെടൽ

കേസ് ഒതുക്കി തീർക്കാൻ പ്രാദേശിയ നേതാക്കളുടെ ഇടപെടലും ഉണ്ട്, എന്നാൽ സംഭവം മാധ്യമങ്ങളിൽ വാർത്ത ആവുകയും യുവാവ് പോലീസ് കസ്റ്റഡിയിൽ ആവുകയും ചെയ്തതോടെ ഇവരെല്ലാം ഒതുങ്ങിയിരിക്കുകയാണ്.

വീട്ടുകാരുടെ അനാസ്ഥ

വിദ്യാർത്ഥികൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞിട്ടും ഇവരെ നിയന്ത്രിക്കാൻ വീട്ടുകാർ ഒന്നും ചെയ്തില്ലെന്ന് അയൽവാസികൾ കുറ്റപ്പെടുത്തുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പോലീസിൽ മൊഴി നൽകിയത് .എന്നാൽ ഇത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+