ബീഹാറില്‍ 12കാരി കൂട്ടമാനഭംഗത്തിനിരയായി;കുട്ടിയുടെ നില ഗുരുതരം
പറ്റ്ന:ബീഹാറിലെ മോത്തിഹരിയില്‍ 12കാരി കൂട്ടമാനഭംഗത്തിനിരയായി. മധുവന്‍ ഗ്രാമത്തില്‍ ജൂണ്‍ 15 നാണ് സംഭവം. വീടിനടുത്തുളള തോട്ടത്തില്‍ മാങ്ങപെറുക്കാന്‍ പോയ കുട്ടിയെ രണ്ടു പേര് ചേര്‍ന്നു മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി പറ്റ്നയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ മോത്തിഹരി-മുസാഫര്‍പൂര്‍ ദേശീയ പാത ഉപരോധിച്ചു.

പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും നിയമനടപടികള്‍ വേഗത്തിലാക്കി കടുത്ത ശിക്ഷ നല്‍കണ മെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ സംഭവത്തില്‍ പരാതി നല്കിയ കുട്ടിയുടെ പിതാവിനെ ഗ്രാമവാസികളില്‍ ചിലര്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സഹോദരനെ തട്ടിക്കൊണ്ടു പോവുമെന്നായിരുന്നു ഭീഷണി. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയുടെ ചികിത്സ നടത്തുന്നതെന്നു പിതാവ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ ചികിത്സാതുക വഹിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications