രണ്ടു വർഷമായി തുടർച്ചയായുള്ള പീഡനം, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ , കൗമാരക്കാരി ചെയ്തത്...
സഹിക്കാനാകാതെയാണ് പെൺകുട്ടി 11 നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ദില്ലി: രണ്ടു വർഷമായി തുടരുന്ന അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കാൻ വയ്യാതെ പെൺകുട്ടി 11 നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദില്ലി ഫരീദാബാദിലാണ് സംഭവം. രണ്ടു വർഷമായി നിരന്തരം ശരീരിക പീഡനത്തിനു ഇരയാകുകയായിരുന്നു ഈ 13 വയസുകാരി. ഒടുവിൽ സഹിക്കാനാകാതെയാണ് പെൺകുട്ടി 11 നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ചെയ്തത്.

ഭാഗ്യവശാൽ കുട്ടി രക്ഷപ്പെടുകയായിരുന്നു. 10 നിലയിലെ ബാൽക്കണിയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. നിലവിളി കേട്ട് താഴത്തെ നിലയിൽ താമസിക്കുന്നവർ കുട്ടിയെ രക്ഷിക്കുകയായിരുന്നു. പെൺകുട്ടി ബീഹാർ സ്വദേശിയാണ്

ആത്മഹത്യാ ശ്രമം
രണ്ടു വർഷമായി തുടരുന്ന മാനസിക പീഡനത്തിനെ തുടർന്നാണ് 13 കാരി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ഫ്ലാറ്റിൽ കുട്ടിയെ പൂട്ടിയിട്ട് നിരന്തരം മർദിച്ചിരുന്നു.

ശരീരിക പീഡനം
പെൺകുട്ടിയുടെ ശരീരം പെള്ളലേറ്റ നിലയിലായിരുന്നു. തലയിൽ ചതവേറ്റിട്ടുണ്ട്. കൂടാതെ കൈകളിൽ ആഴത്തിലുള്ള മുറിവേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. നാളുകളായി കുട്ടിയ്ക്ക് ഭക്ഷണം ലഭിക്കാറില്ലായിരുന്നു. ഇവരുടെ ഫ്ലാറ്റിൽ നിന്ന് പലപ്പോഴായി പെൺകുട്ടിയുടെ കരച്ചിൽ കേട്ടിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

വീടുനുള്ളിൽ തന്നെ
ഫ്ലാറ്റിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ അല്ലാതെ കുട്ടിയെ അയൽക്കാരാരും ഇതുവരെ കണ്ടിട്ടില്ല. കുട്ടിയുടെ കരച്ചിലിനെ പറ്റി ചോദിക്കുമ്പോൾ നിങ്ങൾ ഇത് അന്വേഷിക്കണ്ടയെന്നായിരുന്നു 23 കാരിയായ വീട്ടുടമയുടെ മറുപടി

വലയിൽ കുടുങ്ങി
11 നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കുട്ടിയ്ക്ക് രക്ഷയായത് വലയായിരുന്നു. പക്ഷികളെ ഒഴിവാക്കാനായി പത്താം നിലയിൽ കെട്ടിയിട്ടിരുന്ന വലയിലേയ്ക്കാണ് കുട്ടി വീണത്.

മണിക്കൂറുകളോളം വലയിൽ കുടുങ്ങി കിടന്നു
ബുധനാഴ്ച രാവിലെയാണ് പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് ചാടുന്നത്. തുടർന്ന് വലയിൽ കുടുങ്ങിയ പെൺകുട്ടിയെ ഒമ്പതാം നിലയിലുള്ള വീട്ടമ്മ കാണുന്നത് വൈകുന്നേരം 4.30 നാണ്. തുടർന്ന് ഇവർ പോലീസിനേയും സന്നദ്ധ സഘടനയായ ശക്തി വാഹിനിയേയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് കേസെടുത്തു
പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്ന് വീട്ടുടമയായ 23 കാരിയ്ക്ക് നേരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദില്ലിയിലെ സ്വകാര്യ സർവകലാശാല വിദ്യാർഥിയാണിവർ. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂവനൈൽ ജസ്റ്റീസ് നിയമപ്രകരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications