പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു, കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി
ദില്ലി: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹരിയാനയിലെ സോനിപ്പത്തിലുളള ഒരു ഗ്രാമത്തിലാണ് സംഭവം എന്ന് പോലീസ് പറയുന്നു. നാല് പേര്‍ ചേര്‍ന്നാണ് രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയത്. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തതായി കുണ്ഡ്‌ലി പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ രവി കുമാര്‍ അറിയിച്ചു.
വീട്ടില്‍ കടന്ന് കയറിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. പതിനാലും പതിനാറും വയസ്സ് മാത്രം പ്രായമുളള പെണ്‍കുട്ടികളാണ് ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. പ്രതികള്‍ നാല് പേരും ഇരുപത്തി രണ്ടിനും ഇരുപത്തി അഞ്ചിനും ഇടയില്‍ പ്രായമുളളവരാണ്. പെണ്‍കുട്ടികളുടെ വീടിന് സമീപത്ത് ആയിരുന്നു പ്രതികള്‍ താമസിച്ചിരുന്നത്. ഇവര്‍ കുടിയേറ്റ തൊഴിലാളികള്‍ ആണെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അഞ്ചാം തിയ്യതി രാത്രിയാണ് പ്രതികള്‍ നാല് പേരും പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഈ സമയത്ത് പെണ്‍കുട്ടികളും അമ്മയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മയെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്രതികള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ബലം പ്രയോഗിച്ച് കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.
കീടനാശിനി കുടിപ്പിച്ചതോടെ പെണ്‍കുട്ടികളുടെ ആരോഗ്യ നില വഷളായി. ഈ സമയം പ്രതികള്‍ പെണ്‍കുട്ടികളുടെ അമ്മയോട് വിവരം പോലീസിനെ അറിയിക്കാനും പെണ്‍കുട്ടികളെ പാമ്പ് കടിച്ചതാണ് എന്ന് പറയാനും ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ദില്ലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടികളില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടി ചികിത്സയ്ക്ക് ഇടയില്‍ ആണ് മരണത്തിന് കീഴടങ്ങിയത്.
പെണ്‍കുട്ടികളെ പാമ്പ് കടിച്ചതാണ് എന്നാണ് അമ്മ ആദ്യം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. ജീവനെ ഭയന്നാണ് അമ്മ അങ്ങനെ ചെയ്തത് എന്നും പോലീസ് പറയുന്നു. എന്നാല്‍ സംശയം തോന്നി അമ്മയെ ചോദ്യം ചെയ്തപ്പോള്‍ ആണ് അവര്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് പീഡനത്തിന്റെ വിവരം വെളിപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ രണ്ട് പേരും ലൈഗികമായി പീഡിപ്പിക്കപ്പെട്ടതായും വിഷം അകത്ത് ചെന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ നാല് പേരും പിടിയിലായത്.
ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications