വിവാഹിതയായ സഹോദരിയുടെ അവിഹിത ബന്ധത്തില്‍ ഹൃദയം തകര്‍ന്ന സഹോദരന്‍ ചെയ്തത് ....
റാംപൂര്‍: സഹോദരിയുടെ സഹോദരനും തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. 19 കാരിയായ സഹോദരിയെ 17 കാരന്‍ കുത്തി കൊന്ന വാര്‍ത്തയറിഞ്ഞ് വീട്ടുക്കാരും നാട്ടുക്കാരും ഞെട്ടിപ്പോയിരുന്നു. സുഹൃത്തുക്കളേക്കാള്‍ അടുപ്പമുള്ള സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള വഴക്ക് കൊലപാതകത്തില്‍ എത്തിയത് എങ്ങനെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ 17 കാരന്‍ വ്യാഴ്യാഴ്ചയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യല്ലില്‍ ആണ്‍കുട്ടി കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് ജീവിക്കുന്ന സഹോദരി പൂര്‍വ്വകാമുകനുമായി അവിഹിത ബന്ധം ആരംഭിച്ചത് സഹോദരന്‍ അറിഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി കാമുകനെ ഫോണില്‍ സ്ഥിരമായി വിളിക്കാറുണ്ടെന്നും ഇവര്‍ തമ്മില്‍ മോശമായ ബന്ധം തുടരുന്നുണ്ടെന്നും ആണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ കാമുകള്‍ വീട്ടിലെ ഫോണിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
സഹോദരിയുടെ ബന്ധം വീട്ടില്‍ അറിയിക്കുമെന്ന് ആണ്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബന്ധം വീണ്ടും തുടരുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് തര്‍ക്കം രൂക്ഷമായത്. തര്‍ക്കത്തിനിടയില്‍ അടുക്കളയില്‍ ഇരുന്ന കത്തി ഉപയോഗിച്ച് സഹോദരിയെ കുത്തുകയായിരുന്നു. ചെയ്ത തെറ്റില്‍ കുറ്റബോധം ഇല്ലെന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. താന്‍ ഇത് ചെയ്തിലെങ്കില്‍ സഹോദരിയുടെ ഭര്‍ത്താവ് ഇത് ചെയ്യുമായിരുന്നു എന്നും കുട്ടി പറഞ്ഞു. റാംപൂര്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ് ആണ്‍കുട്ടിയെ.












Click it and Unblock the Notifications