ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മുസ്ലിം മതത്തിലേക്ക് മാറ്റുന്നു, വീഡിയോ കാണൂ...
ദില്ലി: അയല്‍രാജ്യമായ പാകിസ്താനില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതായി പരാതി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ നിര്‍ബന്ധിത മതം മാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ന്യൂനപക്ഷത്തില്‍പ്പെട്ട ഹിന്ദു പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് മുസ്ലിങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാകിസ്താന്റെ ഹിന്ദുവിരോധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകുന്നു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോയ ശേഷം ഇവരെ നിര്‍ബന്ധിച്ച് മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണത്രെ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഈ അക്രമത്തിന് ഇരകളാകുന്നത്.

ഈ പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹം ചെയ്യുന്നു എന്നും ബി ബി സി ഉര്‍ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നു. പെണ്‍കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് മാത്രമാണ് ഇവര്‍ക്ക് കിട്ടുന്നതത്രെ. പാകിസ്താനില്‍ 80 ലക്ഷത്തോളം ഹിന്ദുക്കളാണ് ഉള്ളത്. തെക്കന്‍ പ്രദേശമായ സിന്ധ് പ്രവിശ്യയിലാണ് ഹിന്ദുക്കളുടെ എണ്ണം കൂടുതലായി ഉള്ളത്. ബി ബി സി ഉര്‍ദു റിപ്പോര്‍ട്ട് കാണൂ..












Click it and Unblock the Notifications