Get Updates
Get notified of breaking news, exclusive insights, and must-see stories!

വഡോദരയിലെ വർഗ്ഗീയ സംഘർഷത്തിലേക്ക് നയിച്ചത് ചെറിയ റോഡപകടം; 19 പേർ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലെ വർഗീയ സംഘർഷത്തിലേക്ക് നയിച്ചത് നഗരത്തിലുണ്ടായ ചെറിയൊരു റോഡപകടം. സംഘർഷത്തില്‍ കലാപകാരികൾ പരസ്പരം കല്ലെറിയുകയും ദേവാലയം തകർക്കുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സംഘർഷത്തിനിടെ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തില് കലാപം നടത്തിയതിന് 19 പേരെയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട റോഡപകടവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെയും ഇതുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സംഘർഷത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റതായി അഡീഷണൽ പോലീസ് കമ്മീഷണർ ചിരാഗ് കൊറാഡിയ വ്യക്തമാക്കി. നഗരത്തിലെ റാവുപുര പ്രദേശത്ത് വെച്ചാണ് രണ്ട് സമുദായങ്ങളിൽ നിന്നുള്ളവർ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾ തമ്മിലിടിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തർക്കം വിഷയം കൂടുതൽ വഷളാവുകയും റാവുപുര പ്രദേശത്തിന് സമീപമുള്ള കരേലിബാഗ് പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടി പരസ്പരം കല്ലെറിയുകയായിരുന്നു.

desig

സംഘർഷത്തിനിടെ റോഡരികിലുള്ള ഒരു ആരാധനാലയത്തിലെ വിഗ്രഹവും രണ്ട് ഓട്ടോറിക്ഷകളും നിരവധി ഇരുചക്രവാഹനങ്ങളും ജനക്കൂട്ടം നശിപ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിലും കലാപത്തിലും യഥാക്രമം റാവുപുര, കരേലിബാഗ് പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടക്കുന്നത്.

കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, ആരാധനാലയം മലിനമാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്താണ് കരോലിബാഗ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. "കലാപത്തിന് കരേലിബാഗ് എഫ്‌ ഐ ആറിൽ പ്രതിചേർക്കപ്പെട്ട് 19 പേരെയും ഇന്നലെ രാത്രി നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. തിരിച്ചറിയപ്പെടാത്ത പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്,"- പൊലീസ് ഉദ്യോഗസ്ഥനായ കൊറാഡിയ പറഞ്ഞു.

കൂടാതെ, റോഡപകടവുമായി ബന്ധപ്പെട്ട് റാവുപുര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത 8-10 പ്രതികളിൽ മൂന്ന് പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന റിസർവ് പോലീസ് (എസ് ആർ പി) ഉദ്യോഗസ്ഥരുടെ രണ്ട് കമ്പനികളെ സെൻസിറ്റീവ് ഏരിയകളിൽ വിന്യസിച്ചിട്ടുണ്ടെന്നും എല്ലാ പോലീസ് സ്റ്റേഷനുകൾക്കു കീഴിലും പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+