ലൗ ജിഹാദ്: ടെന്നീസ് താരത്തെയും മതംമാറ്റി?
കാണ്‍പൂര്‍: ദേശീയ ഷൂട്ടിംഗ് താരമായ താര ഷാദിയോയ്ക്ക് പിന്നാലെ ടേബിള്‍ ടെന്നീസ് താരത്തെയും മതം മാറ്റാന്‍ ശ്രമം. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള 14 കാരി ടേബിള്‍ ടെന്നീസ് താരത്തെയാണ് മുസ്ലിം ചെറുപ്പക്കാരന്‍ മതംമാറ്റാന്‍ നിര്‍ബന്ധിച്ചത്. രാജ് എന്ന പേരിലാണ് ഇയാള്‍ ടെന്നീസ് കളിക്കാരിയുമായി പരിചയപ്പെട്ടത്.
താന്‍ ഹിന്ദുവാണ് എന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞതത്രെ. പരിചയം ഏതാനും ദിവസങ്ങള്‍ കൊണ്ട് പ്രണയമായി വളര്‍ന്നു. മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ഇയാള്‍ തന്നെ നിര്‍ബന്ധിച്ചു. മതംമാറിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ പറ്റൂ എന്നും പറഞ്ഞു - ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞു.

വസിം എന്നാണ് ചെറുപ്പക്കാരന്റെ പേര് എന്നും പ്രണയം നടിച്ച് തങ്ങളുടെ മകളെ മതംമാറ്റാനായിരുന്നു ഇയാളുടെ ശ്രമമെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പരാതി. ആഗസ്ത് 16 ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. വസിം എന്ന ചെറുപ്പക്കാരനെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയെ മതംമാറ്റിയോ എന്ന കാര്യം പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല. നേരത്തെ ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനിയായ താര ഷാദിയോയെ രഞ്ജിത് കുമാര്‍ കോലി എന്ന പേരില്‍ വിവാഹം ചെയ്ത ശേഷം മുസ്ലിം യുവാവ് മതംമാറ്റാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. വിവാഹത്തിന് ശേഷം മതംമാറണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ താരയെ പീഡിപ്പിക്കുകയായിരുന്നത്രെ.












Click it and Unblock the Notifications