Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ല; മന്ത്രി നജ്മ പറഞ്ഞത്

ദില്ലി: മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ല എന്ന പ്രസ്താവന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ളയുടെ പേരില്‍ ഇതിനോടകം വിവാദമായിക്കഴിഞ്ഞു. ശരിക്കും മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ല എന്ന നജ്മ ഹെപ്തുള്ളയുടെ പ്രസ്താവന സാങ്കേതികമായി കൃത്യമാണ്. പക്ഷേ അത് തെറ്റായ സമയത്താണ് വന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെയാണ് ഈ പ്രസ്താവന രാഷ്ട്രീയമായി ശരികേടാകുന്നതും.

മന്ത്രിയുടെ പ്രസ്താവന ഇങ്ങനെയാണ് - മുസ്ലിങ്ങളുടെ കാര്യങ്ങള്‍ക്ക് മാത്രമുള്ള മന്ത്രാലയമല്ല ഇത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ളതാണ്. ശരിക്കും പറഞ്ഞാല്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമല്ല, പാഴ്‌സികളാണ് ശരിക്കുള്ള ന്യൂനപക്ഷം. അവരുടെ സംഖ്യ കുറഞ്ഞുവരികയാണ്. അവര്‍ക്കാണ് പിടിച്ചുനില്‍ക്കാന്‍ സഹായങ്ങള്‍ വേണ്ടത്. ബി ജെ പി സര്‍ക്കാരിന് മേല്‍ മുസ്ലിം സമുദായത്തിനുള്ള ആശങ്കകള്‍ കൂടി ചേരുന്നതോടെയാണ് ഈ പ്രയോഗം രാഷ്ട്രീയമായി ശരിയല്ലാതാകുന്നത്.

najma-heptulla

നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മൗലാന അബ്ദുള്‍ കലാമിന്റെ കൊച്ചുമകളാണ് നജ്മ ഹെപ്തുള്ള. മുസ്ലിം സമുദായക്കാരി. അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ ജനസംഖ്യ ഉള്ളൂ എങ്കില്‍ ന്യൂനപക്ഷമാകുമോ എന്നതാണ് ഒരു സംശയം. ആഗോളതലത്തില്‍ 180 മില്യണില്‍ മുകളില്‍ വരും മുസ്ലിം ജനസംഖ്യ. ഇന്ത്യയിലും ന്യൂനപക്ഷം എന്ന് വിളിക്കാന്‍ മാത്രം ചെറുതല്ല മുസ്ലിങ്ങളുടെ എണ്ണം.

ലോകത്ത ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മാത്രം ഒരു രാജ്യമായാല്‍ ജനസംഖ്യയില്‍ പത്തില്‍താഴെ മാത്രം സ്ഥാനത്തായിരരിക്കും ആ രാജ്യം. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളെക്കാള്‍ ന്യൂനപക്ഷമാണ് ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും എന്ന് സാങ്കേതികമായി പറയാം. അപ്പോഴും ആകെ ജനസംഖ്യയുടെ എത്ര ശതമാനം എന്നതിലാണോ അതോ എത്രപേരുണ്ട് എന്നതിലാണോ ന്യൂനപക്ഷത്തെ നിര്‍വചിക്കേണ്ടത് എന്ന സംശയം ബാക്കിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+